അപകടം എങ്ങനെ? നിഗമനങ്ങളിൽ വൈരുധ്യം
text_fieldsബാലസോർ/ഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തിലേക്ക് നയിച്ച കാരണത്തിൽ ഇപ്പോഴും പൂർണ വ്യക്തതയില്ലാതെ റെയിൽവേ. സിഗ്നൽ നൽകിയതിലെ പിഴവാണ് കാരണമെന്ന് നേരത്തേ ഉദ്യോഗസ്ഥവൃത്തങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും ഇതെങ്ങനെ എന്നതിലും വിരുദ്ധാഭിപ്രായങ്ങളുണ്ട്. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് തെറ്റായ സിഗ്നൽ ലഭിച്ച്, പ്രധാന ലൈനിൽ നിന്ന് ലൂപ് ലൈനിൽ കയറി ചരക്കുവണ്ടിയിൽ ഇടിച്ചതാണെന്നാണ് ഒരു നിഗമനം. എന്നാൽ, ലൂപ്പിൽ കയറുന്നതിനുമുമ്പു തന്നെ പാളം തെറ്റി ബോഗികൾ ചരക്കുവണ്ടിയിൽ ഇടിച്ചതാണെന്നും അഭിപ്രായമുണ്ട്.
അതേസമയം, പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നത് മെയിൻ ലൈനിൽ തുടരാൻ സിഗ്നൽ നൽകുകയും ഉടൻ പിൻവലിക്കുകയും ചെയ്തുവെന്നും അതേതുടർന്ന് കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിൽ പ്രവേശിച്ച് നിർത്തിയിട്ട ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്നുമാണ്. ശേഷം ഏതാനും ബോഗികൾ, തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ബംഗളൂരു-ഹൗറ എക്സ്പ്രസിൽ ഇടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന ലൈനിലെ തിരക്ക് കുറക്കാൻ സ്റ്റേഷനുകളിൽ നിർമിച്ചിടുന്ന ട്രാക്കുകളാണ് ലൂപ് ലൈൻ. അപകടം നടക്കുമ്പോൾ കോറമാണ്ഡൽ എക്സ്പ്രസിന്റെ വേഗം മണിക്കൂറിൽ 128 കിലോമീറ്ററും ബംഗളൂരു-ഹൗറയുടേത് 116 കിലോമീറ്ററുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.