ജനം അതിജീവിക്കാൻ പാടുപെടുമ്പോൾ അദാനിയുടെ സമ്പത്ത് മാത്രം എങ്ങനെ വർധിച്ചു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് കാരണം രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുേമ്പാഴും വ്യവസായി ഗൗതം അദാനിക്ക് തന്‍റെ സ്വത്ത് 50 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. '2020ൽ നിങ്ങളുടെ സമ്പത്ത് എത്രത്തോളം വർധിച്ചു? പൂജ്യം. എന്നാൽ, അദ്ദേഹം (അദാനി) 12 ലക്ഷം കോടി രൂപ സമ്പാദിക്കുകയും സമ്പത്ത് 50 ശതമാനം വർധിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അതിജീവിക്കാൻ പാടുപെടുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന് പറയാമോ?' - ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു.
വരുമാന വർധനവിൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനെയും ആമസോൺ മേധാവി ജെഫ് ബെസോസിനെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മറികടന്നിരുന്നു. 2021ൽ അദാനിയുടെ വരുമാനം 16.2 ബില്യൺ ഡോളറിന്‍റെ വർധനയോടെ 50 ബില്യൺ ഡോളറായി. ഓഹരികൾക്കുണ്ടായ കുതിപ്പാണ് ഇന്ത്യൻ വ്യവസായിക്ക് കരുത്ത് പകർന്നത്.
ബ്ലുംബർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരമാണ് ബെസോസിനേയും മസ്കിനേയും അദാനി മറികടന്നത്. മറ്റൊരു ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനിയുടെ ആസ്തി 2021ൽ 8.1 ബില്യൺ ഡോളറും വർധിച്ചു. അദാനി പോർട്ട്, അദാനി എയർപോർട്ട്, കൽക്കരി ഖനി തുടങ്ങയവയിലെല്ലാം ഗൗതം അദാനിക്ക് വൻ നേട്ടമുണ്ടായി.
അദാനി ടോട്ടൽ ഗ്യാസിന്‍റെ ഓഹരി വില 96 ശതമാനവും അദാനി എന്റർപ്രൈസിേന്റത് 90 ശതമാനവും വർധിച്ചിട്ടുണ്ട്. അദാനി ട്രാൻസ്മിഷൻ, അദാനി പവർ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയുടെയും ഓഹരി വില കുതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.