നോട്ട് പിൻവലിക്കൽ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും നിർണായകം
text_fieldsലക്നൗ: നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നിർണ്ണായകമാവും. തീരുമാനം ബി.ജെ.പിക്ക് തെരെഞ്ഞടുപ്പിൽ കൂടുതൽ മേൽകൈ നേടുന്നതിന് സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷർ പറയുന്നത്. പണം പിൻവലിച്ച തീരുമാനം പുറത്തു വന്നതോടു കൂടി പല രാഷ്ട്രീയ പാർട്ടികളുടെയും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രതിസന്ധിയിലായി കഴിഞ്ഞു.
നോട്ടുകൾ പിൻവലിച്ച തീരുമാനം തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിസന്ധികൾ സൃഷ്ടിച്ചു. ചെറിയ റാലികൾ മാത്രമേ ഇനി നടത്താനാവു എന്ന് ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് പ്രദീപ് മാത്തുർ പ്രതികരിച്ചു.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്ക് നിർണായകമാണ്.
ഉത്തർപ്രദേശിലെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം വൻതോതിൽ ഫണ്ട് ലഭിക്കുന്നത് കോർപ്പറേറ്റുകളിൽ നിന്നാണ്. നോട്ടുകൾ പിൻവലിച്ചതോടു കൂടി ഇത് പ്രതിസന്ധിയിലാവും. പലപ്പോഴും തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെത്തുന്ന കോടികളിൽ കള്ളപണം ഉള്ളതായി മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മായവതിയെ പോലുളള ഉത്തർപ്രദേശിലെ മുൻ നിര രാഷ്ട്രീയ നേതാക്കൾ നോട്ട് പിൻവലിക്കലിെൻറ പശ്ചാതലത്തിൽ വൻകിട റാലികൾ പരമാവധി കുറച്ച് ഗൃഹസന്ദർശനം ഉൾപ്പടെയുള്ള പ്രചരണ രീതികൾക്ക് പ്രാധാന്യം നൽകുമെന്നാണ് അറിയുന്നത്. ഇതിനായി 1000ത്തോളം പാർട്ടി പ്രവർത്തകരുടെ സംഘത്തിനും ബഹുജൻ സമാജ് വാദി രൂപം നൽകിയിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി റാലികൾ സംഘടിപ്പിക്കുന്ന ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പുകളും തീരുമാനത്തിൽ ആശങ്കയിലാണ്. അടുത്ത ജനുവരി വരെ ബി.ജെ.പി മാത്രമാണ് റാലി സംഘടിപ്പിക്കുന്നതിനായി അവരെ സമീപിച്ചിട്ടുള്ളു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എകദേശം മുപ്പത്തിയേഴായിരം കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾ ഉത്തർപ്രദേശിൽ ചിലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.