പുരാവസ്തു വകുപ്പുമായി ആലോചിക്കാതെ താജ് മഹലിനെ എങ്ങനെ സംരക്ഷിക്കും? യു.പി സർക്കാരിനോട് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: താജ്മഹലിെൻറ സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവി പ്രവർത്തനങ്ങളുടെ കരട് രേഖ തയ്യാറാക്കുന്നതിൽ പുരാവസ്തു വകുപ്പുമായി ആലോചിക്കാത്തതിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി.
17ാം നൂറ്റാണ്ടിൽ നിർമിച്ച ലോകാദ്ഭുതങ്ങളിലൊന്നായ താജിെൻറ സംരക്ഷണ ഉത്തരവാദിത്വമുള്ള പുരാവസ്തു വകുപ്പുമായി കൂടിയാലോചനയില്ലാതെ സർക്കാർ നടപടി എടുത്തത് ഞെട്ടിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. താജിെൻറ സംരക്ഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും വേണ്ടി ഒരു പ്രത്യേക അധികാരിയെ നിശ്ചയിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഉത്തരവാദിത്തപ്പെട്ടവരെല്ലാം കൈകഴുകിയെന്നും പുരാവസ്തു വകുപ്പിെൻറ പങ്കാളിത്തമില്ലാതെ തയ്യാറാക്കിയ സംരക്ഷണ രൂപരേഖയാണ് ലഭിച്ചതെന്നും ജസ്റ്റിസ് എം.ബി ലോകുർ പറഞ്ഞു. ചൊവ്വാഴ്ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട കരട് രേഖ ജസ്റ്റിസ് ലോകുർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ യു.പി സർക്കാർ സമർപ്പിച്ചത്.
ചരിത്രപ്രധാനമായ താജ് മഹലിെൻറ സംരക്ഷണവുമായി ബന്ധപ്പെട്ട് അശ്രദ്ധ കാണിച്ചതിന് ഉത്തർപ്രദേശ് സർക്കാരിനെതിരെ ജസ്റ്റിസ് ലോകുർ രോഷം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.