‘എെൻറ കുഞ്ഞിനെ ക്രൂരമായി കൊല്ലാൻ മാത്രം എന്താണ് ഇത്ര വിരോധം’ ജുെനെദിെൻറ പിതാവ് േചാദിക്കുന്നു
text_fieldsഖുർആൻ മനഃപാഠമാക്കിയതിന് ജുെനെദിനും ഹാഷിമിനും ഹാഫിള് എന്ന പദവി ലഭിച്ചത് ബുധനാഴ്ചയായിരുന്നു. ഹാഫിള് പദവി ലഭിച്ച ശേഷമുള്ള ആദ്യ പെരുന്നാൾ ആഘോഷമാക്കാൻ മാതാവ് 1500 രൂപയും ജുനൈദിന് നൽകി. ഇൗദ് ആഘോഷിക്കുന്നതിന് വേണ്ട വസ്ത്രങ്ങളും പലഹാരവും വാങ്ങുന്നതിനായാണ് ജുനൈദും ഹാഷിമും വ്യാഴാഴ്ച ഡൽഹി ബസാറിൽ ഷോപ്പിങ്ങിനായിറങ്ങിയത്. ൈവകീട്ടാകുേമ്പാേഴക്കും തിരിച്ചെത്താം എന്നായിരുന്നു അവർ മാതാവിന് നൽകിയ ഉറപ്പ്. എന്നാൽ അവരിൽ ഒരാൾ തിരിെച്ചത്തിയില്ല.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് െട്രയിനിൽ വരുന്നതിനിെട ജുൈനദിെന ഒരു സംഘം യാത്രക്കാർ ചേർന്ന് മർദിക്കുകയും കുത്തിെക്കാല്ലുകയും െചയ്തു. മറ്റു നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സീറ്റ് സംബന്ധിച്ച തർക്കത്തിൽ തുടങ്ങി വർഗീയ കലാപമായി മാറുകയായിരുന്നു. സീറ്റ് തർക്കത്തിന് ഒടുവിൽ ബീഫ് കഴിക്കുന്നവരെന്ന് ആക്രോശിച്ച് സംഘം ജുനൈദിനെയും സഹോദരെനയും ആക്രമിക്കുകയായിരുന്നു. ഹരിയാനയിെല ഒാഖ്ല^അസോട്ടി സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ചയാണ് സംഭവം.
ജുനൈദ് വളെര സന്തോഷവാനായിരുന്നു. അവെൻറ നേട്ടത്തിൽ അനുമോദനം നൽകാൻ ഇൗദ് ദിനമാണ് നിശ്ചയിച്ചിരുന്നത്. അതിനാൽ നല്ല വസ്ത്രം വാങ്ങാനും മധുര പലഹാരം വാങ്ങാനുമാണ് ഡൽഹിയിലേക്ക് തിരിച്ചത്. നേരത്തെ തിരിച്ചെത്തുമെന്ന് മാതാവിന് ഉറപ്പ് നൽകിയിരുന്നെങ്കിലും അവെൻറ ചലനമറ്റ ദേഹമാണ് തിരിച്ചെത്തിയതെന്ന് ജുെനെദിെൻറ പിതാവ് ജലാലുദ്ദീൻ പറഞ്ഞു.
അവൻ കുഞ്ഞാണ്. 16 വയസ് മാത്രമേയുള്ളൂ. അവനെ ഇത്ര ക്രൂരമായി കൊലെപ്പടുത്താൻ മാത്രം എന്താണ് അവർക്ക് ഞങ്ങളോടിത്ര വിരോധം. ഞാൻ സംഭവ സ്ഥലത്തെത്തിയപ്പോൾ ഹാഷിം സ്റ്റേഷനിലിരിക്കുകയാണ്. ജുെനെദിെൻറ മൃതദേഹം അവെൻറ മടിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നു.
ജുെനെദിെൻറ മൂത്ത സഹോദരൻ സാക്കിറിനെ ഹാഷിം വിളിച്ചിരുന്നു. സാക്കിർ കുട്ടികളെ കൂട്ടാൻ റെയിൽെവ സ്റ്റേഷനിലേക്ക് പോകുന്നുെവന്ന് പറഞ്ഞു. സ്റ്റേഷനിലേക്ക് വരാൻ എന്നോടും ആവശ്യപ്പെട്ടു. ഞാൻ അവിെട എത്തിയപ്പോഴേക്കും ട്രെയിൻ പോയിരുന്നു. കുട്ടികെള എങ്ങും കണ്ടില്ല. മൂന്നു പേരെയും വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ജുനൈദിെൻറ മാതാവ് സൈറയെ വെള്ളിയാഴ്ച രാവിലെ വെര വിവരം അറിയിച്ചിരുന്നില്ല. നാട്ടുകാർ അവരെ സന്ദർശിക്കാനെത്തിയപ്പോൾ അവർ അത്ഭുതപ്പെട്ടു നോക്കുകയായിരുന്നു. ജുെനെദിെൻറ മൃതദേഹം വീട്ടിലെത്തിയപ്പോൾ മാത്രമാണ് അവർ വിവരമറിഞ്ഞത്.
ഇൗ ഇൗദ് പ്രത്യേകത നിറഞ്ഞതായിരുന്നു. എെൻറ മകൻ ഹാഫിളായിരിക്കുന്നു. ഞങ്ങൾ കാത്തിരുന്ന ദിനം. എന്നാൽ അതിനൊരു ദിവസം മുമ്പ് അവനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന് എന്ത് ന്യായീകരണമാണുള്ളത്? ഇൗ നഷ്ടവുമായി ഞാൻ എങ്ങെന പൊരുത്തപ്പെടും? ജുൈനദിെൻറ ഉമ്മ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.