ആക്രമണങ്ങളിൽ നിന്ന് ബി.ജെ.പി നേട്ടമുണ്ടാക്കുന്നു -മെഹ്ബൂബ മുഫ്തി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഭീകരവാദം വളരുന്നതിന് ബി.ജെ.പി കൂട്ടുനിൽക്കുന്നുവെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പുൽവാമ ഭീകരാക്രമണം പരാമർശിച്ചാണ് മെഹബൂബ മുഫ്തി ആരോപണം ഉന്നയിച്ചത്.
പുൽവാമ ഭീകരാക്രമണത്തിൽ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. എങ്ങനെയാണ് ആ ആക്രമണം നടന്നത്? ആർക്കാണ് നേട്ടമുണ്ടായത്? ബി.ജെ.പി അക്രമത്തിന് പിന്തുണ നൽകുകയും സ്വന്തം നേട്ടത്തിനായി അത് ഉപയോഗിക്കുകയും ചെയ്യുകയാണ് -മുഫ്തി പറഞ്ഞു. ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ രാജ്യത്ത് ഉണ്ടാകുന്നതിന്‍റെ കാരണവും ബി.ജെ.പി തന്നെയാണെന്ന് മുഫ്തി വിമർശിച്ചു.
നൂപുർ ശർമയുടെ പ്രവാചക നിന്ദയെ സമൂഹമാധ്യമത്തിലൂടെ അനുകൂലിച്ച കനയ്യ ലാലിനെ നീചമായി കൊന്നപ്പോഴും ഹിന്ദു-മുസ്ലിം സംഘർഷമാണ് സംഭവിച്ചത്. ഇതിൽ നിന്നും ബി.ജെ.പി നേട്ടമുണ്ടാക്കുകയായിരുന്നുവെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് കൂടിയായായ മുഫ്തി കുറ്റപ്പെടുത്തി.
2019 ഫെബ്രുവരി 14നായിരുന്നു പുൽവാമ ഭീകരാക്രമണം. സംഭവത്തിൽ പ്രതിപക്ഷവും ബി.ജെ.പിയും തമ്മിൽ വാക്പോര് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.