Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.​പിയിലെയും...

യു.​പിയിലെയും ഡ​ൽ​ഹിയിലെയും 87ൽ എത്ര സീറ്റ്​ ഇൻഡ്യക്ക്​? ബി.ജെ.പിക്ക് തടയിടാനാവുമോ?

text_fields
bookmark_border
യു.​പിയിലെയും ഡ​ൽ​ഹിയിലെയും 87ൽ എത്ര സീറ്റ്​ ഇൻഡ്യക്ക്​? ബി.ജെ.പിക്ക് തടയിടാനാവുമോ?
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ര​ണ്ടു​ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി മൃ​ഗീ​യ ഭൂ​രി​പ​ക്ഷം നേ​ടി​യ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഖ്യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ൻ​ഡ്യ ക​ക്ഷി​ക​ൾ ഉ​ണ്ടാ​ക്കി​യ മു​ന്നേ​റ്റം 2024ൽ ​എ​ത്ര​ത്തോ​ളം പ്ര​തി​ഫ​ലി​ക്കും?

സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ്​ ഉ​യ​രു​ന്ന​ത്. മെ​ച്ച​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളും യോ​ജി​ച്ച പ്ര​ചാ​ര​ണ​വും ഉ​ണ്ടാ​യാ​ൽ ബി.​ജെ.​പി​യു​ടെ മു​ന്നേ​റ്റം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നു കാ​ണു​ന്ന​വ​ർ ഒ​രു വ​ശ​ത്ത്. വൈ​കി​യു​ണ്ടാ​ക്കി​യ സ​ഖ്യം വേ​ണ്ട​ത്ര ഫ​ലം​ചെ​യ്യി​ല്ലെ​ന്ന്​ കാ​ണു​ന്ന​വ​ർ മ​റു​വ​ശ​ത്ത്. ര​ണ്ടി​നു​മി​ട​യി​ൽ, ബി.​ജെ.​പി​യു​ടെ മേ​ധാ​വി​ത്വം അ​ട്ടി​മ​റി​ക്കാ​ൻ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്​ ക​ഴി​യു​മെ​ന്ന്​ ആ​രും ക​രു​തു​ന്നി​ല്ല. ബി.​ജെ.​പി​യു​​ടെ സീ​റ്റെ​ണ്ണം കു​റ​ച്ചാ​ൽ ഇ​ൻ​ഡ്യ ജ​യി​ച്ചു.

അ​ത്ര​മേ​ൽ വ്യ​ക്ത​മാ​യ സ്വാ​ധീ​ന​മാ​ണ്​ യു.​പി​യി​ലെ 80 സീ​റ്റി​ലും ഡ​ൽ​ഹി​യി​ലെ ഏ​ഴി​ട​ത്തും ബി.​ജെ.​പി കാ​ഴ്ച​വെ​ച്ച​ത്. യു.പി​യി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​ക്കും സ​ഖ്യ​ക​ക്ഷി​യാ​യ അ​പ്ന​ദ​ൾ-​സൊ​നേ​ലാ​ൽ വി​ഭാ​ഗ​ത്തി​നു​മാ​യി 64 സീ​റ്റ്​ കി​ട്ടി. ഡ​ൽ​ഹി​യി​ലെ ഏ​ഴു സീ​റ്റും ബി.​ജെ.​പി കൈ​യ​ട​ക്കി. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യും ബി.​​എ​സ്.​പി​യും രാ​ഷ്ട്രീ​യ ലോ​ക്​​ദ​ളും ഒ​ന്നി​ച്ചു​നി​ന്നാ​ണ്​ യു.​പി​യി​ൽ മ​ത്സ​രി​ച്ച​ത്. ബി.​എ​സ്.​പി​ക്ക്​ 10, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്ക്​ അ​ഞ്ച്​ എ​ന്നി​ങ്ങ​നെ സീ​റ്റു കി​ട്ടി. ഒ​റ്റ​ക്കു​ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ്​ ഒ​റ്റ സീ​റ്റി​ലേ​ക്ക്​ ഒ​തു​ങ്ങി.

യു.​പി​യി​ൽ പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ നേ​ർ​പ​കു​തി​യും (49.98 ശ​ത​മാ​നം) കൈ​യ​ട​ക്കി​യ​ത്​ ബി.​ജെ.​പി​യാ​ണ്. ബി.​എ​സ്.​പി​ക്ക്​ 19.43ഉം ​സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്ക്​ 18.11ഉം ​ആ​ർ.​എ​ൽ.​ഡി​ക്ക്​ 1.69ഉം ​ശ​ത​മാ​നം വോ​ട്ടാ​ണ്​ കി​ട്ടി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​പ്​ ആ​ധി​പ​ത്യ​മാ​ണെ​ങ്കി​ലും ഡ​ൽ​ഹി​യി​ൽ മോ​ദി​പ്ര​ഭാ​വ​മാ​ണ്​ ക​ഴി​ഞ്ഞ ര​ണ്ടു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ക​ണ്ട​ത്. 56.9 ശ​ത​മാ​നം വോ​ട്ടു നേ​ടി ആ​കെ​യു​ള്ള ഏ​ഴു സീ​റ്റും ബി.​ജെ.​പി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ആ​പ്പി​ന്​ കി​ട്ടി​യ​ത്​ 18.2 ശ​ത​മാ​നം വോ​ട്ടാ​ണ്. കോ​ൺ​ഗ്ര​സി​ന്​ അ​തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട നി​ല​യാ​യി​രു​ന്നു -22.6 ശ​ത​മാ​നം വോ​ട്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തെ​യാ​ണ്​ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്​ മ​റി​ക​ട​ക്കേ​ണ്ട​ത്. ഡ​ൽ​ഹി​യി​ൽ ബ​ദ്ധ​വൈ​രി​ക​ളാ​യി നി​ന്ന കോ​ൺ​ഗ്ര​സി​നും ആ​പ്പി​നും ഒ​ന്നി​ക്കാ​ൻ സാ​ധി​ച്ചെ​ങ്കി​ലും, താ​ഴെ​ത്ത​ട്ടി​ലേ​ക്ക്​ ഈ ​കൂ​ട്ടാ​യ്​​മ​യു​ടെ ആ​വേ​ശം എ​ത്ര ക​ണ്ട്​ പ​ട​രു​മെ​ന്ന്​ ക​ണ്ട​റി​യ​ണം. ആ​പ്​-​കോ​ൺ​​ഗ്ര​സ്​ ഡ​ൽ​ഹി​യി​ൽ ഒ​ന്നി​ച്ചും പ​ഞ്ചാ​ബി​ൽ വെ​വ്വേ​റെ​യും നീ​ങ്ങു​ന്ന ഈ ​കൂ​ട്ടു​കെ​ട്ടി​നെ അ​വ​സ​ര​വാ​ദ സ​ഖ്യ​മാ​യി ബി.​ജെ.​പി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഡ​ൽ​ഹി​യി​ലെ മ​ധ്യ​വ​ർ​ഗ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ മോ​ദി ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തി​നൊ​പ്പം, ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തെ തു​ട​ർ​ന്ന്​ ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന ചേ​രി​തി​രി​വ്, പ്രാ​ണ​പ്ര​തി​ഷ്ഠ ഇ​ഫ​ക്ട്​ തു​ട​ങ്ങി​യ​വ ബി.​ജെ.​പി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഉ​ദ്യോ​ഗ​സ്ഥ വി​ഭാ​ഗ​ത്തി​ന്​ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ഇ​ട​മാ​ണ്​ ഡ​ൽ​ഹി. അ​വ​ർ മോ​ദി​സ​ർ​ക്കാ​റി​ൽ അ​തൃ​പ്ത​രാ​ണെ​ന്ന മ​റു​വ​ശ​വു​മു​ണ്ട്.

മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സ്, ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ട​ക്കം മു​തി​ർ​ന്ന നേ​താ​ക്ക​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം എ​ന്നി​വ അ​ഴി​മ​തി​വി​രു​ദ്ധ പാ​ർ​ട്ടി​യാ​യി ഉ​ദ​യം​ചെ​യ്ത ആ​പ്പി​നു​മേ​ൽ നി​ഴ​ൽ വീ​ഴ്ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളി​ന്‍റെ വി​വാ​ദ ബം​ഗ്ലാ​വ്​ ന​വീ​ക​ര​ണ​വും പ്ര​തി​​ച്ഛാ​യ മോ​ശ​മാ​ക്കി. ഡ​ൽ​ഹി​യി​ലെ സ​ഖ്യ​ത്തി​ൽ അ​ജ​യ്​ മാ​ക്ക​ൻ അ​ട​ക്കം പ​ല നേ​താ​ക്ക​ൾ​ക്കും യോ​ജി​പ്പി​ല്ല. ഇ​ത്​ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​ട​സ്സ​മാ​കും.

അ​യോ​ധ്യ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ തു​റ​ന്നെ​തി​ർ​ക്കാ​ൻ ക​ഴി​യാ​തെ ഹി​ന്ദു​ത്വ അ​ജ​ണ്ട​ക​ളി​ൽ ബി.​ജെ.​പി​ക്കു​ പി​ന്നാ​ലെ വെ​ച്ചു​പി​ടി​ക്കു​ന്ന ആ​പ്, കോ​ൺ​ഗ്ര​സ്​ ശൈ​ലി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന ​മ​റ്റൊ​രു വി​ഷ​യ​മാ​ണ്. ഹി​ന്ദു​ത്വ ചി​ന്താ​ഗ​തി​യാ​ൽ സ്വാ​ധീ​നി​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ മ​റ്റു​ള്ള​വ​രെ മാ​റ്റി​നി​ർ​ത്തി ബി.​ജെ.​പി​യോ​ട്​ കൂ​ടു​ത​ൽ മ​മ​ത കാ​ണി​ക്കു​മെ​ന്ന പ്ര​ശ്നം യു.​പി​യി​ലും ഡ​ൽ​ഹി​യി​ലും ഒ​രു​പോ​ലെ ഇ​ൻ​ഡ്യ ക​ക്ഷി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും.

യാ​ദ​വ-​മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ൾ ഇ​ൻ​ഡ്യ സ​ഖ്യ​ത്തോ​ട്​ കൂ​ടു​ത​ൽ ചേ​ർ​ന്നു​നി​ൽ​ക്കും. ഒ​റ്റ​ക്കു​ മ​ത്സ​രി​ക്കു​ന്ന മാ​യാ​വ​തി​യു​ടെ ബി.​എ​സ്.​പി​​യു​മാ​യി ജാ​ട്ട​വ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക മ​മ​ത​യു​ണ്ട്. അ​തേ​സ​മ​യം പി​ന്നാ​ക്ക, ദ​ലി​ത്, ന്യൂ​ന​പ​ക്ഷ ഐ​ക്യം സാ​ധി​​ച്ചെ​ടു​ക്കാ​ൻ ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക്​ എ​ത്ര​ക​ണ്ട്​ സാ​ധി​ക്കു​മെ​ന്ന ചോ​ദ്യം ബാ​ക്കി. 2017ൽ ​കോ​ൺ​ഗ്ര​സും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യും ആ​ർ.​എ​ൽ.​ഡി​യും യോ​ജി​ച്ചാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ജ​യി​ച്ച​ത്​ ബി.​ജെ.​പി. മാ​യാ​വ​തി​യു​ടെ പ​ര​മ്പ​രാ​ഗ​ത പി​ന്തു​ണ​ക്കാ​രെ​യും സ്വാ​ധീ​നി​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ സാ​ധി​ക്കു​ന്ന​താ​ണ്​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക​ണ്ട​ത്. ഇ​ന്ന്​ ആ​ർ.​എ​ൽ.​ഡി​യും ബി.​ജെ.​പി​ക്കൊ​പ്പ​മാ​ണ്.2017ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ്​ യു.​പി​യി​ലെ ഇ​ൻ​ഡ്യ സ​ഖ്യം.

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘അ​ഗ്നി​പ​ഥ്’ നി​ർ​ത്തും;പ​ഴ​യ രീ​തി തു​ട​രും - കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘അ​ഗ്നി​പ​ഥ്’ സൈ​നി​ക നി​യ​മ​ന​രീ​തി നി​ർ​ത്ത​ലാ​ക്കു​മെ​ന്നും പ​ഴ​യ രീ​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്. യു​വ​ജ​ന​ങ്ങ​ളോ​ട് ക​ടു​ത്ത അ​നീ​തി​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ണി​ച്ച​തെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് അ​യ​ച്ച ക​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

2022ൽ ​അ​ഗ്നി​പ​ഥ് ആ​രം​ഭി​ച്ച​തോ​ടെ പ​ഴ​യ​രീ​തി​യി​ൽ നി​യ​മ​ന​ത്തി​ന് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടു​ല​ക്ഷ​ത്തോ​ളം യു​വ​ജ​ന​ങ്ങ​ൾ​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ല. ഇ​വ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ഇ​വ​ർ​ക്ക് നി​യ​മ​നം ന​ൽ​ക​ണം. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ​ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. പ​ദ്ധ​തി സൈ​ന്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​പ്ര​തീ​ക്ഷി​ത​വും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​രു​ന്നു​വെ​ന്ന് മു​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും ഖാ​ർ​ഗെ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ​ഒ​രേ ജോ​ലി​ചെ​യ്യു​ന്ന ജ​വാ​ന്മാ​ർ​ക്കി​ട​യി​ൽ വി​വേ​ച​നം ഉ​ണ്ടാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. നാ​ലു​വ​ർ​ഷ സേ​വ​ന​ത്തി​നു​ശേ​ഷം അ​ഗ്നി​വീ​ര​ർ വീ​ണ്ടും തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് ത​ള്ള​പ്പെ​ടും. ഇ​ത് സാ​മൂ​ഹി​ക സ്ഥി​ര​ത​യെ ബാ​ധി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

മായാവതിയെ കൈവിട്ട്​ എം.പിമാർ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ ശക്​തിപരീക്ഷണം നടത്താൻ തീരുമാനിച്ച മായാവതി നയിക്കുന്ന ബി.എസ്​.പി തെരഞ്ഞെടുപ്പ്​ അടുക്കുന്തോറും അഗ്​നിപരീക്ഷണത്തിലേക്ക്​. സമാജ്​വാദി പാർട്ടിക്കൊപ്പം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.എസ്​.പിയുടെ 10 എം.പിമാരിൽ പലരും തെരഞ്ഞെടുപ്പു ഘട്ടത്തിൽ മായാവതിയെ കൈവിട്ടു. റിതേഷ്​ പാണ്​ഡെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്​ ഒടുവിലത്തെ ഉദാഹരണം. ഗാസിപ്പൂർ എം.പി അഫ്​സൽ അൻസാരി സമാജ്​വാദി പാർട്ടി​യിൽ ചേർന്ന്​ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി.

തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്​ത്രയെ പിന്തുണച്ച്​ ലോക്സഭയിൽ നിലപാട്​ സ്വീകരിച്ചതിനു പിന്നാലെ സസ്​പെൻഡ്​ ചെയ്യപ്പെട്ട അംറോഹ എം.പി ഡാനിഷ്​ അലി കോൺഗ്രസിനൊപ്പമാണ്​. അദ്ദേഹവും ജോൻപൂർ എം.പി ശ്യാംസിങ്​ യാദവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്​ ജോഡോ ന്യായയാത്രയിൽ അണിചേർന്നു. സംഗീത ആസാദ്​ എം.പി ബി.ജെ.പിയിൽ ചേർന്നേക്കും. എന്നാൽ ടിക്കറ്റ്​ കിട്ടില്ലെന്ന്​ വന്നപ്പോഴാണ്​ ഈ എം.പിമാർ പുതിയ താവളങ്ങൾ തേടി പോയതെന്നാണ്​ ബി.എസ്​.പി നേതാക്കളുടെ വിശദീകരണം. ഒറ്റക്ക്​ യു.പിയിൽ മത്​സരിച്ചു നേടുമെന്നും അവർ അവകാശശപ്പടുന്നു. 2014ൽ ഒറ്റക്ക്​ തെരഞ്ഞെടുപ്പ്​ നേരിട്ട ബി.എസ്​.പിക്ക്​ ഒരു സീറ്റും കിട്ടിയിരുന്നില്ല. ബി.എസ്​.പിയുടെ വോട്ടുബാങ്ക്​ നല്ല തോതിൽ ബി.ജെ.പി ചോർത്തുകയും ചെയ്തു.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തമിഴ് മാനില കോൺഗ്രസ്

ചെ​ന്നൈ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി ജി.​കെ. വാ​സ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് (ടി.​എം.​സി). എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യി ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും ചൊ​വ്വാ​ഴ്ച തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ പ​ല്ല​ട​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ജി.​കെ. വാ​സ​ൻ പ​റ​ഞ്ഞു. ത​മി​ഴ്നാ​ടി​ന്റെ​യും ത​മി​ഴ​രു​ടെ​യും ക്ഷേ​മം, ശ​ക്ത​വും സ​മൃ​ദ്ധ​വു​മാ​യ ഇ​ന്ത്യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ബി.​ജെ.​പി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​ഐ.​എ.​ഡി.​എം.​കെ​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തി​നു​ശേ​ഷം 1996ൽ ​മു​തി​ർ​ന്ന നേ​താ​വ് ജി.​കെ. മൂ​പ്പ​നാ​രാ​ണ് ടി.​എം.​സി രൂ​പ​വ​ത്ക​രി​ച്ച​ത്.-

ആധാർ കാർഡ് ഇല്ലെങ്കിലും വോട്ട് ചെയ്യാം

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കാ​ർ​ഡ് ഇ​ല്ലെ​ങ്കി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്ന് വോ​ട്ട​ർ​മാ​രെ ത​ട​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും നി​ർ​ദി​ഷ്ട തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ വോ​ട്ട് ചെ​യ്യാ​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ര​വ​ധി ആ​ധാ​ർ കാ​ർ​ഡു​ക​ൾ നി​ർ​ജീ​വ​മാ​ക്കി​യെ​ന്ന ആ​ശ​ങ്ക പ​ങ്കു​വെ​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്നാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി​യ​ത്.

കൂടുതൽ പേരെ ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ശ​ത​മാ​നം ഉ​യ​ർ​ത്താ​ൻ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ ബാ​ങ്ക്സ്​ അ​സോ​സി​യേ​ഷ​ൻ, ​ത​പാ​ൽ വ​കു​പ്പ്​ എ​ന്നി​വ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 91 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 30 കോ​ടി​യോ​ളം പേ​ർ പോ​ളി​ങ്​ ബൂ​ത്തി​ൽ എ​ത്തി​യി​ല്ല. 67.4 ആ​യി​രു​ന്നു വോ​ട്ടു ശ​ത​മാ​നം. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsBJPLok Sabha Elections 2024INDIA Bloc
News Summary - How many seats for India in 87?
Next Story