‘എറണാകുളത്തുനിന്നും കൊലപാതകം വരെ ട്രെയിൻ’; ഗൂഗിൾ ട്രാൻസലേഷൻ പറ്റിച്ച പണിയെന്ന് റെയിൽവെ
text_fieldsഅങ്ങനെ ‘എറണാകുളത്തുനിന്നും കൊലപാതകം വരെ ട്രെയിൻ’ ഈ ബോർഡ് കണ്ടവർ ഞെട്ടി. അതേതാണീ കൊലപാതകം എന്ന പേരിലൊരു നാട്. ഒടുവിൽ, ഗൂഗിൾ ട്രാൻസലേഷൻ പറ്റിച്ച പണിയാണെന്ന് അന്വേഷണത്തിൽ മനസിലായി. ഈ വിഷയത്തിൽ ഇന്ത്യൻ റെയിൽവേക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.
എറണാകുളത്തുനിന്ന് റാഞ്ചിയിലെ ഹാട്ടിയയിലേക്ക് ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന ഹാട്ടിയ- എറണാകുളം എക്സ്പ്രസിനാണ് വിവർത്തനം വഴി പഴി കേൾക്കേണ്ടി വന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും ഹാട്ടിയ എന്നും മലയാളത്തിൽ ‘കൊലപാതകം’ എന്നുമാണ് ട്രെയിനിെന്റ ബോർഡിലുള്ളത്.
ഹാട്ടിയ എന്നതിന്റെ മലയാള വിവർത്തനം ‘കൊലപാതകം’ എന്നർഥം വരുന്ന ഹത്യ എന്ന ഹിന്ദി പദത്തിന്റെ മലയാള വിവര്‍ത്തനം ലഭ്യമായിട്ടുണ്ടാകുമെന്നും അത് ബോർഡിൽ ചേർത്തിരിക്കാം എന്നുമാണ് കരുതുന്നത്. ഹത്യ എന്ന ഹിന്ദി പദവും കൊലപാതകമെന്ന അതിന്‍റെ മലയാള അര്‍ഥവും ഉണ്ടാക്കിയ ആശയക്കുഴപ്പമാണ് തെറ്റ് സംഭവിക്കാൻ ഇടയാക്കിയതെന്ന് റാഞ്ചി ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ (സീനിയര്‍ ഡിസിഎം) അറിയിച്ചു. അമളി മനസിലാക്കിയ ഉടൻ തന്നെ റെയിൽവേ ബോർഡ് തിരുത്തി. എന്നാൽ, സാമുഹിക മാധ്യമങ്ങളിൽ ബോർഡിന്റെ ചിത്രങ്ങൾ പ്രചരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.