ഹിന്ദി അറിയാത്ത ഇതരഭാഷക്കാർ എത്രത്തോളം ത്യാഗം സഹിക്കണമെന്ന് കുമാരസ്വാമി
text_fields
ഹിന്ദി അറിയാത്ത ഇതരഭാഷക്കാർ എത്രത്തോളം ത്യാഗം സഹിക്കണമെന്ന് കുമാരസ്വാമി
ബെംഗളൂരു: ഇന്ത്യയിൽ ഹിന്ദി അറിയാത്ത ഇതരഭാഷക്കാർ എത്രത്തോളം ത്യാഗം സഹിക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഹിന്ദി ഭാഷ അറിയാത്തവർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോകണമെന്ന ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ പ്രസ്താവനക്കെതിരെയാണ് കുമാരസ്വാമിയുടെ രൂക്ഷ വിമർശനം. ഒട്ടും ലജ്ജയില്ലാതെയാണ് ഹിന്ദി അടിച്ചേൽപ്പിക്കാൻ ആവേശം കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ പരിശീലന സെഷനിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാട്ടിയ ആയുഷ് സെക്രട്ടറി ഹിന്ദി മനസ്സിലാകാത്തവരോട് യോഗത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു "ഇത് തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന അഭ്യർത്ഥനയോ അതോ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ലജ്ജയില്ലാത്ത ആവേശമാണോ?''- കുമാരസ്വാമി ചോദിച്ചു.
ഈ രാജ്യത്തിൻെറ ഐക്യത്തിനുള്ള മന്ത്രമാണ് ഭരണഘടനാ ഫെഡറലിസം. ഇവിടെയുള്ള ഓരോ ഭാഷയും ഫെഡറൽ ഘടനയുടെ ഭാഗമാണ്.ഹിന്ദിയിൽ സംസാരിക്കാൻ അറിയാത്തതിന് പരിശീലന പരിപാടിയിൽ നിന്ന് പുറത്തുപോകാൻ ആളുകളോട് ആവശ്യപ്പെടുന്നത് ഫെഡറൽ സംവിധാനത്തിെൻറ ലംഘനമാണ്. അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ ബഹുമാനിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഹിന്ദി മേധാവിത്വത്തോട് അഭിനിവേശമുള്ള കൊട്ടേച്ചക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. .
ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ അവഹേളനം നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയ കനിമൊഴിക്ക് പിന്തുണയുമായും കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ഹിന്ദി രാഷ്ട്രീയവും വിവേചനവും മൂലം
ദക്ഷിണേന്ത്യൻ നേതാക്കൾക്ക് രാഷ്ട്രീയ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. ഹിന്ദി രാഷ്ട്രീയം നിരവധി ദക്ഷിണേന്ത്യക്കാരെ പ്രധാനമന്ത്രിയാകുന്നത് തടഞ്ഞിരുന്നുെവന്നും കരുണാനിധിയും കാമരാജും ഇത്തരത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിയാതിരുന്ന പ്രമുഖരാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടിയിരുന്നു. ഭരണവർഗം ദക്ഷിണ ഭാഗത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.