പൊലീസിനോടും വികാസ് ദുെബയുടെ ഭീഷണി; പിടിയിലാകുന്നത് ക്ഷേത്രത്തിേലക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
text_fieldsന്യൂഡൽഹി: അഞ്ചുദിവസത്തെ നാടകീയ സംഭവങ്ങൾക്ക് ശേഷം പൊലീസ് കസ്റ്റഡിയിലായിട്ടും കൂസലില്ലാതെ ഉത്തർപ്രദേശിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ വികാസ് ദുബെ. പൊലീസ് പിടികൂടുന്നതിനിടയിലും ‘മേം വികാസ് ദുബെ ഹും, കാൺപൂർ വാലാ’ എന്ന ഭീഷണി മുഴക്കുകയായിരുന്നു പൊലീസിന് മുന്നിൽ.
60ൽ അധികം ക്രിമിനൽ കേസുകളിൽ പ്രതിയായ വികാസ് ദുബെയെ ദിവസങ്ങൾ നീണ്ട തെരച്ചിലിനുശേഷമാണ് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാകാൽ േക്ഷത്രത്തിൽനിന്നാണ് വികാസ് ദുബെയെ പിടികൂടുന്നത്. യു.പി, ഹരിയാന, മധ്യപ്രദേശ് പൊലീസുകാർ നടത്തിയ സംയുക്ത പരിശോധനയിലാണ് കൊടും ക്രിമിനലിനെ പിടികൂടാനായത്.
വെളുത്ത വരയൻ ഷർട്ട് ധരിച്ചിരുന്ന വികാസ് ദുബെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു കടയിൽനിന്ന് പൂജ സാമഗ്രികൾ വാങ്ങിയിരുന്നു. ഇൗ സമയം ദുബെയെ തിരിച്ചറിഞ്ഞ കടക്കാരൻ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
പിടിയിലാകുന്നത് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ വികാസ് ദുബെയെ കണ്ടുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സുരക്ഷ ഉദ്യോഗസ്ഥരും പൊലീസുകാരും ജാഗ്രതയിലായിരുന്നു. ദുബെയെ കണ്ട വിവരം അറിയിച്ച ക്ഷേത്ര സുരക്ഷ ഉദ്യോഗസ്ഥൻ ശ്രീകോവിലിെൻ പിൻവശത്തെ വാതിലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന വിവരം നൽകുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. കൊടുംകുറ്റവാളിക്കായുള്ള തെരച്ചിൽ ആരംഭിച്ചതുമുതൽ വികാസ് ദുബെയുടെ ഫോേട്ടാ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇൗ സമയം ദുബെ ക്ഷേത്രത്തിലെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വികാസ് ദുബെയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ദുബെയെ തിരിച്ചറിയുന്നതിനായിരുന്നു അത്. കൂടാതെ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ദുബെയാണെന്ന് ഉറപ്പുവരുത്തി.
‘ക്ഷേത്രത്തിനകത്തേക്ക് ദുബെ കടന്നിരുന്നില്ല. ഒറ്റക്കാണ് ദുബെ നിന്നിരുന്നെങ്കിലും കൂട്ടാളികളുണ്ടാകുമെന്ന അനുമാനത്തിലായിരുന്നു. പിന്നീട് ഒരു ഡസനിലധികം പൊലീസുകാർ എത്തിയതോടെ ദുബെയെ പിടികൂടുകയായിരുന്നു. അവിടെനിന്ന് രക്ഷെപ്പടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ശാരീരികമായി ദുബെയെ കീഴ്പ്പെടുത്തി’ -അദ്ദേഹം പറഞ്ഞു.
പൊലീസുകാർ ദുബെയെ വാഹനത്തികത്തേക്ക് കൊണ്ടുപോകുന്നതിനിടെ താൻ കാൺപൂരിലെ വികാസ് ദുബെയാണെന്ന് പൊലീസുകാരോട് ഭീഷണിമുഴക്കുന്നുണ്ടായിരുന്നു. ദുബെയുടെ പക്കൽനിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് റോഡുമാർഗം ഉജ്ജയിനിൽ എത്തിയതായാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ വികാസ് ദുബെക്കായി നടത്തിയ തെരച്ചിലിനിടയിൽ എട്ടുപൊലീസുകാർ ഗുണ്ടാസംഘത്തിെൻറ വെടിയേറ്റ് മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം യു.പിയിൽനിന്ന് ഹരിയാനയിലേക്ക് ദുബെ കടന്നതായി െപാലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഹരിയാന, മധ്യപ്രദേശ്, ഡൽഹി, രാജസ്ഥാൻ െപാലീസുകാർക്ക് കർശന ജാഗ്രത നിർദേശവും നൽകി. വികാസ് ദുബെയെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് പൊലീസ് അഞ്ചുലക്ഷം രുപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.