'തന്‍റെ പാർട്ടി എം.പിയാണ് ഈ സ്ത്രീ എന്നതിൽ ലജ്ജ തോന്നുന്നു' മേനക ഗാന്ധിയെക്കുറിച്ച് മുൻ കേന്ദ്രമന്ത്രി അജയ് വിഷ്ണോയ്
text_fieldsജബൽപുർ: വെറ്റിനറി ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മേനകാ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ അജയ് വിഷ്ണോയ്. തന്‍റെ പാർട്ടിയുടെ എം.പിയാണ് അവർ എന്നതിൽ ലജ്ജ തോന്നുന്നുവെന്നും അജയ് പറഞ്ഞു.
'ബി.ജെ.പി എം.പി മേനക ഗാന്ധി വെറ്റിനറി ഡോക്ടർ വികാശ് ശർമയോട് സംസാരിച്ച ഭാഷ കേട്ട് ജബൽപുരിലെ വെറ്റിനറി കോളജ് മോശമാണെന്നല്ല തോന്നിയത്, മേനകഗാന്ധി എന്തൊരു മോശം സ്ത്രീയാണ് എന്നാണ്. അവർ ഞങ്ങളുടെ പാർട്ടിയിലെ എം.പി ആയതിൽ ലജ്ജ തോന്നുന്നു.' അജയ് വിഷ്ണോയ് ട്വിറ്ററിൽ കുറിച്ചു.
മൂന്ന് വെറ്റിനറി ഡോക്ടർമാരെ വഴക്കുപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മേനക ഗാന്ധിയുടെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ പ്രതിഷേധിക്കുകയും കരിദിനം ആചരിക്കുകയും ചെയ്തു.
നായയെ അശ്രദ്ധമായി ഓപറേഷൻ ചെയ്തതായിരുന്നു മേനക ഗാന്ധിയെ പ്രകോപിപ്പിച്ചത്. ജൂൺ 17നായിരുന്നു സംഭാഷണം നടന്നത്. നായയുടെ ജീവന് അപകടം സംഭവിച്ചാൽ ഡോക്ടർ അജയ് ശർമയുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും മേനക ഗാന്ധി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. സംഭവം വിവാദമായതോടെയാണ് അജയ് വിഷ്ണോയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.