കൊതുകു ശല്യം പരിഹരിച്ച്, ഒഴിഞ്ഞ കസേരകൾ നിറച്ച് കോൺഗ്രസ് പ്ലീനറിയിൽ പ്രിയങ്ക
text_fieldsന്യൂഡൽഹി: മാറ്റത്തിന് വിജയകരമായി തുടക്കം കുറിച്ച 84മത് കോൺഗ്രസ് ത്രിദിന പ്ലീനറി സമ്മേളനത്തിന് പിറകിൽപാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ വാദ്രയുടെ കൈകൾ. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോൺഗ്രസിെൻറ പ്ലീനറി സമ്മേളനം പൂർത്തിയായപ്പോൾ തന്നെ ‘മാറ്റം ഇപ്പോഴാണ്’ എന്ന മുദ്രാവാക്യത്തിെൻറ ആദ്യപടി സമ്മേളനത്തിൽ തുടങ്ങിയതായി പ്രവർത്തകർക്ക് ബോധ്യപ്പെട്ടിരുന്നു. അണിയറയിൽ ഇരുന്നു െകാണ്ട് പ്രിയങ്കയാണ് ഇൗ മാറ്റത്തിന് ചുക്കാൻ പിടിച്ചത്. കൊതുകു ശല്യം പരിഹരിച്ച്, ഒഴിഞ്ഞ കസേരകൾ നിറച്ച്, വേദിയെ അടിമുടി മാറ്റി പ്രിയങ്ക നഗരിയിൽ നിറഞ്ഞു നിന്നു.
വേദി തകർക്കുന്ന വിധം നേതാക്കൾ തള്ളിക്കയറുന്ന കോൺഗ്രസ് സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി വേദിയിൽ പ്രസംഗകൻ മാത്രം മതിയെന്ന ആശയം പ്രിയങ്കയുടെതാണ്. വേദിയിൽ നേതാക്കൾക്ക് ഇരിക്കാൻ വിരിപ്പും ചാരുതലയിണയും നൽകിയിരുന്ന കോൺഗ്രസ് നേതൃയോഗത്തിൽ നിന്ന് വ്യത്യസ്തമായി വേദിയിൽ പ്രസംഗകനുവേണ്ടി പോഡിയവും മൈക്കും മാത്രം.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മറ്റു മുതിർന്ന നേതാക്കൾ എന്നിവരെല്ലാം സദസ്സിെൻറ ഒന്നാം നിരയിൽ. വിളിക്കുേമ്പാൾ മാത്രം അവർക്കിടയിൽനിന്ന് പ്രസംഗിക്കേണ്ടയാൾ കയറിവരുന്നു. സംസാരിച്ചു മടങ്ങുന്നു. പ്രസംഗത്തിലും ഇൗ മാറ്റം കാണാമായിരുന്നു. പ്രധാന പ്രസംഗകൻ രാഹുൽ ആണെന്ന് തീരുമാനിച്ചതും മറ്റു പ്രസംഗകരുടെ പട്ടിക തയാറാക്കിയതും പ്രിയങ്കയുടെ അദൃശ്യ കരങ്ങൾ തന്നെ.
പ്രസംഗവേദി ഒരുക്കിയതു മുതൽ സമ്മേളന നഗരിയിലെ കൊതുക് ശല്യത്തിന് പരിഹാരം കെണ്ടത്തിയതിനു വരെ പ്രിയങ്കയുടെ പ്രയത്നമുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെ പല നേതാക്കളും കൊതുകു ശല്യത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ രാത്രി വൈകി സ്റ്റേഡിയത്തിലെത്തി രണ്ടു മണിക്കൂർ സ്വന്തം േമൽനോട്ടത്തിൽ പ്രിയങ്ക ഫ്യൂമിഗേഷൻ നടത്തി.
ആദ്യ ദിനം സമ്മേളന നഗരിയിൽ ചില കസേരകൾ ഒഴിഞ്ഞ് കണ്ടപ്പോൾ അടുത്ത ദിവസം കൂടുതൽ പേരെ സമ്മേളനത്തിന് എത്തിക്കണമെന്ന് നിർദേശിച്ചതായി പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ സമാജവാദി പാർട്ടിയുടെ അഖിലേഷ് യാദവുമായി സഖ്യം ചേരുന്നതിൽ പ്രധാന പങ്ക് വഹിച്ചതും പ്രിയങ്കയായിരുന്നു. എന്നാൽ ഇൗ കാര്യങ്ങളിലൊന്നും പ്രിയങ്ക അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല. സഹോദരൻ രാഹുലാണ് പാർട്ടി മുഖമെന്നാണ് പ്രിയങ്ക എന്നും പറയുന്നത്.
കോൺഗ്രസ് നേതാവ് നവജോത് സിങ് സിന്ധു മാത്രമാണ് പാർട്ടിയിലെ പ്രിയങ്കയുടെ സജീവ പങ്കാളിത്തത്തെ കുറിച്ച് പരസ്യമായി പറഞ്ഞത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിലും പ്രിയങ്കയുടെ കൈകൾ ഉണ്ടാകുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.