Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നീ മിടുക്കിയല്ല...’...

‘നീ മിടുക്കിയല്ല...’ അധ്യാപക​െൻറ ആ വാക്കുകൾ അവളെ വൈസ്​ ചാൻസലറാക്കി

text_fields
bookmark_border
‘നീ മിടുക്കിയല്ല...’ അധ്യാപക​െൻറ ആ വാക്കുകൾ അവളെ വൈസ്​ ചാൻസലറാക്കി
cancel

റാഞ്ചി: ‘തുംസേ നാ ​േഹാ പായേഗാ...’(നീ അത്ര മിടുക്കിയല്ല). ആ വാക്കുകൾ ഇപ്പോഴും നല്ല ഓർമയുണ്ട്​ സോനാഝാരിയ മിൻസിന്​. ജീവിതം മാറ്റിമറിച്ചത്​ ആ മുൻധാരണകളെ തിരുത്തിയെഴുതാനു​ള്ള വാശിയായിരുന്നു. റാഞ്ചിയിലെ സ്​കൂളിൽ പഠിക്കു​േമ്പാൾ മാത്​സ്​ അധ്യാപകനാണ്​ ഗുംല ജില്ലയിലെ ആദിവാസിപ്പെൺകുട്ടിയോട്​  പഠനമികവിനെക്കുറിച്ച്​ അത്തരമൊരു വിലയിരുത്തൽ നടത്തിയത്​. കണക്കിൽ മികവുകാട്ടിയിട്ടും അതംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന അധ്യാപക​​​െൻറ നിലപാടിനോട്​ മാത്​സിൽ ഉപരിപഠനം നടത്തി ഉന്നതനേട്ടങ്ങൾ കൊയ്​തുതന്നെ​ മിൻസ്​ കണക്കുതീർത്തു. ഒടുവിൽ ഝാർഖണ്ഡിലെ സിദോ കൻഹു മുർമു യൂനിവേഴ്​സിറ്റിയുടെ (എസ്​.കെ.​എം.യു) ൈവസ്​ ചാൻസലറായി ഈ ആദിവാസി വനിത നിയമിതയാകു​േമ്പാൾ എല്ലാ കണക്കുകൂട്ടലും തകർത്ത്​ അതു പുതിയ ചരിത്രമാവുകയാണ്​. രാജ്യത്ത് ഒരു സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയാകുന്ന ആദ്യ പട്ടിക വർഗ വനിതയെന്ന വിശേഷണം ഒറാവോൺ ഗോത്രവിഭാഗക്കാരിയായ മിൻസിന്​​ സ്വന്തം.

‘ആദിവാസിയായതിനാൽ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ എനിക്ക്​ പ്രവേശനം കിട്ടിയില്ല.  അതോടെ, റാഞ്ചിയിലെ ഹിന്ദി മീഡിയം സ്​കൂളായ സ​​െൻറ്​ മാർഗരറ്റ്​സിൽ ചേർന്നു. അവിടെ പഠനത്തിൽ ഞാൻ ഒട്ടും മോശമല്ലായിരുന്നു. സ്​കൂളിൽ വിദ്യാർഥികളിലും അധ്യാപകരിലും ഭൂരിഭാഗം പേരും പട്ടിക വർഗക്കാരായിരുന്നു. എന്നാൽ, മാത്​സ്​ ടീച്ചർ ഗോത്രവർഗത്തിൽപെട്ടയാളായിരുന്നില്ല. മാത്​സ്​ ആണ്​ ഞാൻ ഏറ്റവും മികവു കാട്ടുന്ന വിഷയമെന്ന്​ അ​േദ്ദഹത്തിനറിയാമായിരുന്നു. മാത്​സിൽ മൂന്നു തവണ ഞാൻ നൂറിൽ നൂറു മാർക്കും നേടി. എന്നിട്ടും അദ്ദേഹം എന്നോട്​ പറഞ്ഞത്​ നീ ഡിഗ്രിക്ക്​ മാത്​സ്​ എടുക്കരുതെന്നായിരുന്നു. മാത്​സിൽ ഞാൻ കേമിയല്ല എന്നായിരുന്നു അങ്ങേരുടെ നിരീക്ഷണം. അദ്ദേഹത്തി​​​െൻറ ഇകഴ്​ത്തൽ എന്നിൽ വാശിയേറ്റി. ഡിഗ്രിക്ക്​ മാത്​സ്​ എടുക്കാൻ തന്നെയായിരുന്നു തീരുമാനം’ -സോനാഝാരിയ മിൻസ്​ ‘ടെലിഗ്രാഫ്​’ പത്രത്തോട്​ പറഞ്ഞു.

 


മാത്​സിനൊപ്പം​ കമ്പ്യൂട്ടറും

ചെന്നൈയിലെ വുമൺസ്​​ ക്രിസ്​റ്റ്യൻ കോളജിലായിരുന്നു മാത്​സിൽ ഡിഗ്രി പഠനം. മാത്തമാറ്റിക്​സിൽ എം.എസ്​.സി പഠനം മദ്രാസ്​ ക്രിസ്​റ്റ്യൻ കോളജിൽ. ഡൽഹി ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റിയിൽനിന്ന്​ കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്​.ഡി നേടി. ​ജെ.എൻ.യുവിൽ കമ്പ്യൂട്ടർ ആൻഡ്​ സിസ്​റ്റം സയൻസസ്​ പ്രൊഫസറായിരിക്കേയാണ്​ വി.സിയായി നിയമിതയാകുന്നത്​. 

ലോക്​ഡൗണിനുമുമ്പ്​ ഡൽഹിയിൽനിന്ന്​ റാഞ്ചിയിലെ വീട്ടിലേക്കുവന്ന മിൻസ്​ പിന്നീട്​ അവിടെ കുടുങ്ങുകയായിരുന്നു. റാഞ്ചിയിൽനിന്ന്​ തിരിച്ച്​ ഡൽഹിയിലേക്ക്​ പോകാൻ ​ഒരുങ്ങവേയാണ്​ എസ്​.കെ.എം.യു വിസിയായി നിയമിച്ച്​ ഝാർഖണ്ഡ്​ ഗവർണറുടെ അറിയിപ്പ്​ ലഭിക്കുന്നത്​. ലോക്​ഡൗണിൽ റാഞ്ചിയിൽ കുടുങ്ങിയ സമയത്താണ്​ വി.സി നിയമനത്തിന്​ അപേക്ഷ അയച്ചതെന്ന്​ അവർ പറഞ്ഞു. റാഞ്ചിയിലെ ഗോസ്​നർ കോളജ്​ സ്​ഥാപിച്ച ലുഥറൻ ബിഷപ്​ എമെറിറ്റസ്​ നിർമൽ മെയിൻസി​​​െൻറ മകളാണ്​ സോനാഝാരിയ. ഒറാവോൻ വിഭാഗക്കാരുടെ ഭാഷയായ കുടുഖ്​ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിർമൽ മിൻസിന്​ 2016ൽ ഭാഷാ സമ്മാൻ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. 


ജെ.എൻ.യുവിലെ കല്ലേറിലും തളരാതെ

കമ്പ്യൂട്ടർ പഠനം സാർവത്രികമല്ലാതിരുന്ന കാലത്ത്​ 1986ൽ ജെ.എൻ.യുവിൽ കമ്പ്യൂട്ടർ പഠനത്തിന്​ ചേർന്നത്​ മാത്​സിൽനിന്ന്​ കമ്പ്യൂട്ടറിലേക്കുള്ള മാറ്റമെന്ന വെല്ലുവിളി സ്വീകരിക്കുന്നതിനൊപ്പം ജെ.എൻ.യുവിൽ പഠിക്കാനുള്ള അതീവ താൽപര്യവും കൊണ്ടാണെന്ന്​ സോനാഝാരിയ പറയുന്നു. പഠനം കഴിഞ്ഞ്​ ഭോപ്പാലിലും മധുരയിലും കുറച്ചുനാൾ അധ്യാപക ജോലി നോക്കിയശേഷം 1992ൽ മിൻസിന്​​ ജെ.എൻ.യുവിൽ അധ്യാപികയായി നിയമനം ലഭിച്ചു. എസ്​.കെ.എം.യുവിൽ ​ൈവസ്​ ചാൻസലർ പദവിയിൽ മൂന്നു വർഷം പൂർത്തീകരിച്ചശേഷം ജെ.എൻ.യുവിൽ അധ്യാപികയായി തിരിച്ചെത്താനുള്ള ആഗ്രഹവും അവർ തുറന്നുപറയുന്നു. 

തന്നിൽനിന്ന്​ പ്രചോദനമു​ൾക്കൊണ്ട്​ ഒ​ട്ടേറെ ആദിവാസി ഉദ്യോഗാർഥികൾ ജെ.എൻ.യുവിലും ഡൽഹി യൂനിവേഴ്​സിറ്റിയിലും കഴിഞ്ഞ വർഷങ്ങളിൽ നിയമനം നേടിയതായി മിൻസ്​ സാക്ഷ്യപ്പെടുത്തുന്നു. 2018-19ൽ ജെ.എൻ.യു ടീച്ചേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറായിരുന്നു അവർ. അക്കാലത്ത്​ സീറ്റുകൾ വെട്ടിക്കുറക്കുന്നതിനും ഓൺലൈൻ പ്രവേശന പരീക്ഷക്കും നിർബന്ധിത അറ്റൻഡൻസിനുമെതിരെ അധ്യാപകരും വിദ്യാർഥികളും ചേർന്ന്​ സംയുക്​ത സമരം നടത്തി. ഈ വർഷം ജനുവരിയിൽ കാമ്പസിൽ കയറി ഫാഷിസ്​റ്റ്​ ശക്​തികൾ നടത്തിയ അക്രമത്തിൽ കല്ലേറുകൊണ്ട്​ മിൻസിന്​ പരിക്കുപറ്റിയിരുന്നു. സത്യത്തിനും നീതിക്കുമൊപ്പമാണ്​ അധികൃതർ നിലയുറപ്പിക്കേണ്ടതെന്ന്​ ശക്​തമായി വാദിക്കുന്ന ഈ അധ്യാപിക ലോക്​ഡൗൺ കാലത്ത്​ അന്തർ സംസ്​ഥാന തൊഴിലാളികൾ ​േനരിടുന്ന പ്രശ്​നങ്ങളിലും ഇടപെട്ടിരുന്നു. 

ഝാർഖണ്ഡി​​​െൻറ രണ്ടാം തലസ്​ഥാനം എന്നറിയപ്പെടുന്ന ഡുംകയിലാണ്​ എസ്​.കെ.​എം.യു യൂനിവേഴ്​സിറ്റി  ആസ്​ഥാനം. 1992ൽ സിദ്ധു കൻഹു യൂനിവേഴ്​സിറ്റി എന്ന പേരിൽ സ്​ഥാപിതമായ സർവകലാശാല പിന്നീട്​ സിദോ കൻഹു മുർമു യൂനിവേഴ്​സിറ്റി എന്ന്​ പേരു മാറ്റുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUvice chancellorranchiJharkhandindia newsSonajharia MinzSido Kanhu Murmu University
News Summary - how-a-put-down-propelled-an-oraon-tribeswoman-to-become-vice-chancellor-of-dumka-varsity
Next Story