Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഡെൽറ്റ പ്ലസ്​...

കോവിഡ്​ ഡെൽറ്റ പ്ലസ്​ വകഭേദം എത്രത്തോളം ഭീകരനാണ്​​? കൂടുതൽ അറിയാം...

text_fields
bookmark_border
covid delta plus
cancel

കോറോണ വൈറസി​െൻറ ജനിതക വ്യതിയാനം സംഭവിച്ച ഡെൽറ്റ പ്ലസ്​ വകഭേദത്തെ കുറിച്ചുള്ള ഭീതിയിലാണ്​ രാജ്യം. 12 സംസ്​ഥാനങ്ങളിൽ ഇതിനോടകം ഡെൽറ്റ പ്ലസ്​ വകഭേദത്തി​െൻറ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു.

ഡെൽറ്റ പ്ലസ് വക​ഭേദത്തെ ഇന്ത്യയിലെ ശാസ്​ത്രജ്ഞൻമാർ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്​. രോഗവ്യാപന ശേഷി നിരീക്ഷിക്കുകയും വാക്സിൻ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ലാബ് പരിശോധനകൾ നടക്കുകയും ചെയ്യുമ്പോൾ, ഡെൽറ്റ പ്ലസ് മുൻഗാമിയായ ഡെൽറ്റയേക്കാൾ കൂടുതൽ ഭീകരമാണെന്ന്​ തോന്നുന്നില്ലെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

എന്താണ്​ ഡെൽറ്റ പ്ലസ്​ വകഭേദം

രാജ്യത്ത്​ വൻനാശം വിതച്ച കോവിഡ്​ രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെൽറ്റ വകഭേദത്തിന്‍റെ തുടർച്ചയാണ്​ 'ഡെൽറ്റ പ്ലസ്​' . ഡെൽറ്റ വൈറസിൽ സംഭവിച്ചിട്ടുള്ള K417N (കെ417എൻ) എന്ന ജനിതക മാറ്റമാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന് കാരണം. രണ്ടു ജനിതക സ്വഭാവത്തോടെ ഡെൽറ്റ പ്ലസി​െൻറ ഉപവിഭാഗങ്ങളായ വകഭേദങ്ങളെ എവൈ.1, എവൈ.2 എന്നുമാണ്​ നാമകരണം ചെയ്തിരിക്കുന്നത്.

ഡെൽറ്റ്​ പ്ലസ്​ അപകടകാരിയാ​േണാ?

ഡെൽറ്റയോളം ഡെൽറ്റ പ്ലസ്​ അപകടകാരിയാണോയെന്ന കാര്യത്തിൽ ശാസ്ത്ര ലോകത്ത്​ ചർച്ചകൾ പുരോഗമിക്കുകയാണ്​. ഡെൽറ്റ പ്ലസ്​ അതിതീവ്ര വ്യാപനശേഷിയുള്ളതായാണ്​ കേന്ദ്ര സർക്കാർ കണക്കാക്കുന്നത്​​. എന്നാൽ ലോകാരോഗ്യ സംഘടന ഡെൽറ്റ വകഭേദത്തെയാണ്​ ഈ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്​. ഡെൽറ്റ വകഭേദത്തി​െൻറ ഉപവിഭാഗങ്ങളായ എല്ല വകഭേദങ്ങളെയും കരുതിയിരിക്ക​ണമെന്നാണ്​ സി.എസ്​.ഐ.ആർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ജീനോമിക്​സ്​ ആൻ ഇൻറഗ്രേറ്റീവ്​ ബയോളജി ഡയരക്​ടർ ഡോ. അനുരാഗ്​ അഗർവാൾ പറയുന്നത്​.

ശ്വാസകോശത്തി​െൻറ കോശങ്ങളിലെ റിസപ്റ്ററുകളിൽ പറ്റിപ്പിടിക്കുവാനുള്ള കഴിവ് ഈ വകഭേദത്തിന്​ കൂടുതലാണ്​. മോണോ ക്ലോണൽ ആൻറിബോഡി പ്രതികരണം കുറയ്ക്കുവാനും കഴിവുണ്ട്​. ഇന്ത്യയിൽ ഡെൽറ്റ പ്ലസി​െൻറ വ്യാപനം കുറവാണെങ്കിലും, ചില ജനിതക മാറ്റം വൈറസ്​ ബാധ കൂട്ടുകയോ അല്ലെങ്കിൽ അതിവ്യാപനം ഉണ്ടാക്കുകയോ അ​ല്ലെങ്കിൽ ഇതു രണ്ടും സംഭവിക്കുകയോ ചെയ്യാം എന്നതിനാൽ തന്നെ ശാസ്ത്രജ്ഞർ ജാഗ്രത പുലർത്തുന്നു.

എവൈ.1, എവൈ.2 എന്നിവ ഡെൽറ്റയുടെ പിൻ‌ഗാമികളായതിനാൽ അവ‌ ഡെൽ‌റ്റ വകഭേദത്തി​െൻറ ചില സവിശേഷതകൾ‌ കാണിക്കാൻ‌ സാധ്യതയുണ്ട്. രോഗവ്യാപനം ആയിരിക്കാം അത്​. ബീറ്റ വകഭേദത്തിലെ കെ 417 എൻ ജനിതക മാറ്റം രോഗപ്രതിരോധ ശേഷിയെയും ആൻറിബോഡിയെയും മറികടന്നതായി റിപ്പോർട്ടുകളുണ്ട്​.

വ്യാപന തോത്​; ഡെൽറ്റയും ഡെൽറ്റ പ്ലസും

'പഠനങ്ങൾ നടക്കുകയാണ്, എന്നാൽ നിലവിൽ ജീനോമിക് ഡേറ്റ അല്ലെങ്കിൽ ലാബ് പഠനങ്ങളെ അടിസ്ഥാനമാക്കി ഡെൽറ്റ പ്ലസ് വകഭേദത്തി​െൻറ രോഗവ്യാപനത്തി​െൻ തോതിൽ വർധനവുണ്ടെന്ന് ഞങ്ങൾക്ക് പറയാനാവില്ല'-നാഷനൽ സെൻറർ ഫോർ ഡിസീസ്​ കൺ​ട്രോൾ തലവൻ ഡോ. സുജിത്​ സിങ്​ പറഞ്ഞു.

ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഡെൽറ്റ പ്ലസ് പടരുന്നില്ലെന്ന് ഡോ. അഗർവാർ പറഞ്ഞു. എന്നിരുന്നാലും കേന്ദ്ര സർക്കാർ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. 12 സംസ്ഥാനങ്ങളിലായി ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതി​െൻറ അടിസ്​ഥാനത്തിൽ പരിശോധന, കോൺടാക്റ്റ് ട്രേസിങ്​, വാക്സിനേഷൻ മുൻ‌ഗണന എന്നിവ വർധിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ട്​.

12 സംസ്​ഥാനങ്ങളിൽ നിന്ന്​ 45000 സാംപിളുകൾ ജീനോം സീക്വൻസിങ്​ നടത്തിയതിൽ 48 ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ കണ്ടെത്തിയതായി 28 ലാബുകളുടെ കൺസോർട്യമായ ഇൻസാകോഗ് (INSACOG)​ ജൂൺ 25ന്​ വ്യക്തമാക്കിയിരുന്നു. ​

നിലവിലെ വാക്​സിനേഷൻ നിരക്ക്​ രക്ഷയാകുമോ?

ഇന്ത്യൻ ജനസംഖ്യയുടെ 19 ശതമാനം പേർക്ക്​ മാത്രമാണ്​ നിലവിൽ ഒരുഡോസ്​ വാക്​സിനെങ്കിലും നൽകിയത്​. രണ്ട്​ ഡോസും ലഭിച്ചത്​ നാല്​ ശതമാനം പേർക്ക്​ മാത്രമാണെന്ന്​ പ്രമുഖ വൈറോളജിസ്​റ്റായ പ്രഫ. ഷാഹിദ്​ ജമീൽ പറഞ്ഞു. എന്നാൽ പ്രതിദിന വാക്​സിനേഷൻ നിരക്ക്​ ശരാശരി 30 ലക്ഷത്തിൽ നിന്ന്​ 60 ലക്ഷമായി ഉയർന്നിട്ടുണ്ട്​.

ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന കഠിനമായ രോഗങ്ങളിൽ നിന്നും ആശുപത്രി വാസത്തിൽ നിന്നും സംരക്ഷിക്കാൻ കോവിഷീൽഡി​െൻറ ഒരു ഡോസ് 70% ഫലപ്രദമാണെന്ന് വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഡെൽറ്റ പ്ലസി​െൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്​.

'എല്ലാ വകഭേദങ്ങൾക്കും എതിരായി രോഗത്തെയും മരണത്തെയും തടയാൻ വാക്സിനുകൾ ഇപ്പോൾ ഫലപ്രദമാണ്. ഫലപ്രാപ്തി പഠനങ്ങളിൽ നിന്ന് ഞങ്ങൾക്ക് കൂടുതൽ ഡേറ്റ ആവശ്യമാണ്. ആഗോളതലത്തിൽ വളരെ കുറച്ച് കേസുകൾ മാത്രമേയുള്ളൂ. ഇത് സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ട്' -ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വമിനാഥൻ ഇന്ത്യൻ എക്​സ്​പ്രസിനോട്​ പറഞ്ഞു.

ഡെൽറ്റ പ്ലസിനെതിരെ അധികം കരുതൽ ആവശ്യമാണോ?

ഇരട്ട മാസ്​ക്​, വാക്​സിനേഷൻ എന്നിവക്ക്​ പുറമേ ഈ വൈറസ്​ ബാധക്കെതിരെ പൊരുതാൻ കനത്ത ജാഗ്രതയും ആവശ്യമാണെന്ന്​ മഹാരാഷ്​ട്ര കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ അംഗം ഡോ. ശശാങ്ക്​ ജോഷി പറഞ്ഞു.

സാമൂഹിക അകലം പാലിക്കുകയും ഇടക്കിടെ കൈകൾ വൃത്തിയാക്കുകയും ചെയ്യുന്ന രീതി നമ്മൾ ഇനിയും തുടരണം. കോവിഡ്​ മൂന്നാം തരംഗം എപ്പോഴാണ്ആരംഭിക്കുകയെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ​ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ എല്ലായ്​പ്പോഴും ജാഗരൂകരായിരിക്കണമെന്ന്​ ഡോ. ജമീൽ ഓർമിപ്പിക്കുന്നു.

രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തതിനാൽ പ്രദേശികമായി പരിശോധനകൾ വർധിപ്പിക്കാനും അവിടെ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപെടുത്താനും കേന്ദ്ര സർക്കാർ സംസ്​ഥാനങ്ങൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19delta variantcovid Delta plus
News Summary - How serious is Delta Plus variant of Covid-19? know more
Next Story