സ്വകാര്യത മൗലികവകാശമാവുേമ്പാൾ
text_fieldsന്യൂഡൽഹി: സ്വകാര്യ മൗലകവാകശമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. മൗലകവകാശങ്ങൾ സംബന്ധിച്ച് നിർണായകമായ വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. നിലവിൽ അനിശ്ചിതത്വം നില നിൽക്കുന്ന പല കേസുകളിലും നിർണായകമാവും സുപ്രീംകോടതി വിധി.
ആധാർ കേസ്: ഭരണഘടനയിലെ ആർട്ടിക്കൾ 21 പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആധാർ വിവരശേഖരണത്തിൽ ഫിംഗർപ്രിൻറ് ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നണ്ട്. ഇത് മറ്റ് എജൻസികൾക്കോ സ്വകാര്യ കമ്പനികൾക്കോ കൈമാറുന്നത് മൗലികാവകാശത്തിെൻറ ലംഘനമായി മാറും. ആധാർ വിവരങ്ങൾ ചോരുന്നത് ഇത്തരത്തിൽ മൗലകാവകാശത്തിെൻറ ലംഘനത്തിെൻറ പരിധിയിൽ വരും. ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നതും ഇക്കാര്യങ്ങളായിരുന്നു.
നേരത്തെ ആധാർ നിർബന്ധമാക്കിയത് സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. പാർലമെൻറിൽ ഇത് സംബന്ധിച്ച ചർച്ചയിൽ മുൻ ധനകാര്യമന്ത്രി പി.ചിദംബരം ഉൾപ്പടെയുള്ളവർ ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ ആധാർ മൗലികാവകശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമല്ലെന്നായിരുന്നു സർക്കാർ വാദം. സർക്കാറിെൻറ ഇൗ വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഒമ്പതംഗ ബെഞ്ചിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ ആധാർ നിയമത്തിൽ തന്നെ സ്വകാര്യത സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് യു.െഎ.ഡി.െഎയുടെ വാദം.
നിലവിലെ രീതിയിൽ ആധാർ സംവിധാനം സർക്കാറിന് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നുറപ്പ്. കൂടുതൽ സുരക്ഷിതത്വം ഉറപ്പ് വരുത്തി മാത്രമേ ജനങ്ങളിൽ നിന്ന് വിവരശേഖരണം നടത്താൻ സാധിക്കുകയുള്ളു. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് കിട്ടുന്നില്ലെന്നും ഉറപ്പ് വരുത്തണം. ചുരുക്കത്തിൽ പൗരെൻറ മൗലികാവാശങ്ങളിലേക്ക് കടന്നുകയറ്റം നടത്തുന്ന ആധാർ സംവിധാനത്തിൽ ഒരു പുനർവിചാരണ സർക്കാർ നടത്തേണ്ടി വരുമെന്നുറപ്പ്. ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി ഇൗ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്നും അതടിസ്ഥാനത്തിൽ ആധാറിൽ പരിഷ്കരണം കൊണ്ടുവരണമെന്നുമാണ് സ്വാമിയുടെ പ്രതികരണം.
ഡി.എൻ.എ വിവരശേഖരണ ബിൽ: ഡി.എൻ.എ വിവരശേഖരണം സംബന്ധിച്ച് ബിൽ ഇപ്പോഴും സർക്കാറിെൻറ പരിഗണനയിലാണ്. 2007ൽ ബില്ല് കൊണ്ടുവന്നുവെങ്കിലും നിരവധി മാറ്റങ്ങൾ ഇതിൽ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഡി.എൻ.എ സാമ്പിളുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുേമ്പാൾ കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷിതത്വവും പാലിക്കുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിൽ ശിപാർശ ചെയ്യുന്നത്. ഇതിനുള്ള നിർദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ബില്ല്. സ്വകാര്യത മൗലികവകാശമാവുേമ്പാൾ ഡി.എൻ.എ വിവരശേഖരണം സംബന്ധിച്ച ബില്ലിനും വിധി കൂടുതൽ കരുത്ത് പകരും.
ദയാവധം: സ്വകാര്യതക്കുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നതാണെന്ന് വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ ഒരു പൗരൻ ചികിൽസ് വേണ്ടെന്ന് പറയുകയാണെങ്കിൽ അത് മൗലികാവകാശത്തിെൻറ പരിധിയിൽപ്പെടുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയാണെങ്കിൽ ദയാവധം അനുവദിക്കുന്നത് ഉൾപ്പെടയുള്ള പുനർവിചിന്തനം നടത്തേണ്ടി വരുമെന്നാണ് സൂചന.
ഇതേ രീതിയിൽ തന്നെയാവും ഗർഭഛിദ്രം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ബീഫ് നിരോധനം ഉൾപ്പടെ നില നിൽക്കുന്ന പല കേസുകളിലും വിധി നിർണായകമാവുമെന്നാണ് സൂചന..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.