വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരിയാകുന്നതെങ്ങനെ; അറിയേണ്ടതെല്ലാം
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിക്കൊപ്പം ബ്ലാക്ക് ഫംഗസ് കൂടി രാജ്യത്തെ ജനങ്ങളുടെ ജീവനെടുക്കുന്നതിനിടെ പുതിയ ഒരവതാരം കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. വൈറ്റ് ഫംഗസ് എന്നാണ് പേര്. കഴിഞ്ഞ വ്യാഴാഴ്ച വിവിധ സംസ്ഥാനങ്ങളിൽ വൈറ്റ് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കേ നാല് വൈറ്റ് ഫംഗസ് രോഗബാധയാണ് ബിഹാറിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരി
ബ്ലാക്ക് ഫംഗസ് ബാധിതരിൽ കാണ്ടുവരുന്ന മ്യൂക്കോർമൈകോസിസ് അണുബാധ തന്നെയാണ് വൈറ്റ് ഫംഗസ് ബാധിതരിലും കാണപ്പെടുന്നത്. ആളുകളിൽ പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയെയാണ് രണ്ടും മുതലെടുക്കുന്നത്. ബ്ലാക്ക് ഫംഗസുമായി താരതമ്യം ചെയ്യുേമ്പാൾ വൈറ്റ് ഫംഗസാണ് കൂടുതൽ അപകടകാരി.
ശ്വാസകോശത്തെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. പിന്നീട് മറ്റ് അവയവങ്ങളെ ബാധിക്കുകയാണ് ചെയ്യുക. ശ്വാസേകാശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോർ, സ്വകാര്യ ഭാഗങ്ങൾ, വായ, നഖം എന്നീ ശരീരഭാഗങ്ങളെയും വൈറ്റ് ഫംഗസ് ബധിക്കുന്നു.
രോഗലക്ഷണങ്ങൾ ഇവയാണ്
കോവിഡ് രോഗികളിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ വൈറ്റ് ഫംഗസ് ബാധിച്ചവരിലും കാപ്പെടുന്നതായി പട്ന മെഡിക്കൽ കോളജിലെ മൈക്രോബേുയാളജി വിഭാഗം മേധാവി ഡോ. എസ്.എൻ. സിങ് പറഞ്ഞു. ശ്വാസതടസ്സം, പനി, ജലദോഷം, രുചി, മണം, എന്നിവ നഷ്ടപ്പെടുക തുടങ്ങിയവയാണ് വൈറ്റ് ഫംഗസിെൻറ ലക്ഷണങ്ങൾ.
വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചവരെ ആദ്യഘട്ടത്തിൽ കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിരുന്നെങ്കിലും രോഗബാധ കണ്ടെത്തിയിരുന്നില്ലെന്ന് ഡോ. സിങ് പറഞ്ഞു. ഹൈ റെസല്യൂഷൻ സി.ടി (എച്ച്.ആർ.സിടി) സ്കാൻ വഴിയാണ് രോഗബാധ കണ്ടെത്തുന്നത്.
രോഗം വരാൻ സാധ്യത ഇവരിൽ
രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ് വൈറ്റ് ഫംഗസും ബാധിക്കുന്നത്. ഓക്ജിൻ ആവശ്യമുള്ള കോവിഡ് ബാധിതരിലും പ്രമേഹ രോഗികളെയും വൈറ്റ് ഫംഗസ് ബാധിക്കാൻ സാധ്യത ഏറെയാണ്. എയിഡ്സ് രോഗികൾ, ഹൃദ്രോഗികൾ, കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവരിലും രോഗം വരാൻ സാധ്യത കൂടുതലാണ്. സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവരിലും രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്
പ്രതിരോധ ശേഷിയും ശുചിത്വവും നിലനിർത്തുക
വൈറ്റ് ഫംഗസ് ബാധയെ ചെറുക്കാൻ പ്രതിരോധ ശേഷിയും ശുചിത്വവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വൃത്തിഹീനമായ ജലസ്രോതസ്സുകളിൽ നിന്ന് വൈറ്റ് ഫംഗസ് ബാധ ലഭിക്കാൻ സാധ്യത കൂടുതലാണ്. മെഡിക്കൽ ഓക്സിജൻ ഘടിപ്പിക്കപ്പെട്ട രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ആവി പിടിക്കാൻ ഉപയോഗിക്കുന്ന വെള്ളം പോലും പഴയതല്ലാതിരിക്കാൻ ശ്രദ്ധിക്കണം.
ചികിത്സ
രോഗികൾക്ക് ആൻറി ഫംഗസ് മരുന്നുകളാണ് ഇവരെ ചികിത്സിക്കാൻ ഉപയോഗിക്കുന്നത്. വെൻറിലേറ്റർ/ ഓക്സിജൻ സിലിണ്ടർ എന്നിവ ശുചികരിക്കുന്നതിലൂടെയും രോഗികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ വൃത്തിയായി പരിപാലിക്കുന്നതിലൂടെയും രോഗബാധ തടയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.