വീടില്ലാത്തവര്‍ക്ക് ആധാർ നൽകുന്നതെങ്ങനെ –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കായ കിടപ്പാടമില്ലാത്ത ദരിദ്രര്‍ക്ക് ആധാര്‍ എങ്ങനെ ലഭ്യമാക്കുമെന്ന് സുപ്രീംകോടതി. ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ വീടും സ്ഥിരമായ മേല്‍വിലാസവും ഇല്ലാത്തവര്‍ക്ക് ആധാർ നൽകുന്നതിെൻറ പ്രായോഗികതയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 1.77 ദശലക്ഷം ആളുകള്‍ ഭവനരഹിതരായുണ്ടെന്നാണ് കണക്ക്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരും. വീടില്ലാത്തവര്‍ സർക്കാർ കണക്കിെൻറ ഭാഗമല്ലെന്നാണോ അർഥമാക്കുന്നതെന്നും സുപ്രീംകോടതി സാമൂഹികനീതി ബെഞ്ച് അധ്യക്ഷൻ ജസ്റ്റിസ് മദന്‍ ബി. ലോകുർ ചോദിച്ചു.
വീടില്ലാത്തവര്‍ക്ക് ആവശ്യത്തിന് രാത്രികാല അഭയകേന്ദ്രങ്ങള്‍ ഇല്ലാത്തതുസംബന്ധിച്ച വിഷയം പരിഗണനക്കെടുത്തപ്പോഴാണ് സുപ്രീംകോടതി ആധാര്‍ സംബന്ധിച്ച ചോദ്യമുന്നയിച്ചത്. വടക്കേ ഇന്ത്യ ശൈത്യത്തില്‍ വിറച്ചുകഴിയുന്ന സാഹചര്യത്തില്‍ രാത്രിസങ്കേതങ്ങളുടെ അപര്യാപ്തതയില്‍ വിശദീകരണം നല്കാന് സുപ്രീംകോടതി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.