ടീസ്റ്റ സെറ്റല്‍വാദിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം
text_fieldsന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെതിരെ മാനവശേഷി വികസന മന്ത്രാലയത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍. ടീസ്റ്റയുടെ എന്‍.ജി.ഒ സബ്രംഗ് ട്രസ്റ്റിനെതിരെ നടന്ന അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സോളിസിറ്റര്‍ ജനറല്‍ ശരിവെച്ചു. അവരുടെ എഴുത്തുകളും പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളുണ്ടാക്കി. സമൂഹത്തിന്‍െറ ഐക്യം കളങ്കപ്പെടുത്തിയെന്നും വെറുപ്പും വിദ്വേഷവും വളര്‍ത്തിയെന്നും കമീഷന്‍ കണ്ടത്തെിയിരുന്നു. ഇതുപ്രകാരം ഐ.പി.സി 153A, 153B വകുപ്പുകളില്‍ മാനവശേഷി വികസന മന്ത്രാലയത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സോളിസിറ്റര്‍ അറിയിച്ചു.
2014ല്‍ സ്മൃതി ഇറാനി മാനവശേഷി വികസനമന്ത്രിയായിരുന്നപ്പോഴായിരുന്നു ടീസ്റ്റക്കെതിരെ മൂന്നംഗ അന്വേഷണ കമീഷനെ നിയമിച്ചത്. സര്‍വശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന്‍െറ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് കാണിച്ചെന്നായിരുന്നു ആദ്യമുണ്ടായ ആരോപണം. അത് വിജയിക്കാതായപ്പോഴാണ് വര്‍ഗീയ വിദ്വേഷം കണ്ടത്തെിയതെന്നും കമീഷന്‍ റിപ്പോര്‍ട്ടിനോട് ടീസ്റ്റ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.