'ലവ് യു മാൻ', നിന്നെ കുട്ടിക്കാലം മുതൽ അറിയാം ആര്യന് പിന്തുണയുമായി ഋത്വിക് റോഷൻ
text_fieldsമുംബൈ ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ട കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡ് താരം ഋതിക് റോഷൻ. ഈ പരീക്ഷണ കാലത്തെ അതിജീവിക്കാൻ മാനസികമായി കരുത്തോടെ ഇരിക്കണമെന്ന് നിർദേശിച്ച് കുറിപ്പുമെഴുതി.
ഇൻസ്റ്റഗ്രമിലാണ് ആര്യന് പിന്തുണ പ്രഖ്യാപിച്ച് കുറിപ്പെഴുതിയത്. കുറിപ്പിൽ നിന്ന്
''എന്റെ പ്രിയപ്പെട്ട ആര്യൻ, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളിൽ തളർന്നു പോകാരുത്. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇൗ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിർന്നപ്പോഴും എനിക്ക് നിന്നെ അറിയാം.........
ഇപ്പോൾ ആ ചെകുത്താന്റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു. നിരീക്ഷിക്കു. പ്രകാശത്തിലേക്കെത്താൻ ഇരുട്ടിലൂടെ കടന്നുപോകണമെന്നത് ജീവിതത്തിന്റെ ഭാഗമാണ്. ആ വെളിച്ചത്തിൽ വിശ്വസിക്കുക. അതിൽ നിന്ന് നിന്നെ ആർക്കും തടയാനാകില്ല. - ലവ് യു മാന്‍''
േനരത്തെ ആര്യന് ഖാനെ പിന്തുണച്ച് ഫാഷന്‍ ഡിസൈനറും ഋത്വിക് റോഷന്റെ മുന്‍ ഭാര്യയുമായ സൂസെയ്ൻ ഖാനും രംഗത്തെത്തിയിരുന്നു.ആഡംബര കപ്പലിലെ എന്‍.സി.ബിയുടെ ലഹരിമരുന്നു വേട്ട വ്യാജമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്ക് ആരോപിച്ചിരുന്നു.
ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടത്തിയ പരിശോധനയിൽ എൻ.സി.ബി ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഓഫിസ് ഭാരവാഹിയും സ്വകാര്യ കുറ്റാന്വേഷകനും പങ്കടുത്തെന്ന ആരാപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിഡിയോ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത് വിവാദമായിരിക്കുകയാണ്. അതെ സമയം ആര്യൻ ഖാന്റെ എൻ.സി.ബിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.