500 രൂപക്ക് സിലിണ്ടർ, സ്ത്രീകൾക്ക് മാസം 2500 രൂപ, സൗജന്യ ബസ് യാത്ര... -പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ് റാലി
text_fieldsഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ആറ് പ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കോൺഗ്രസ്. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം തുക്കുഗുഡയിൽ നടന്ന കൂറ്റൻ റാലിയിലാണ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. മഹാലക്ഷ്മി, റൈതു ഭറോസ, ഗൃഹ ജ്യോതി, ഇന്ദിരാമ്മ ഇന്ദ്ലു, യുവ വികാസം, ചെയുത എന്നീ ആറ് ഉറപ്പുകളാണ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രഖ്യാപിച്ചത്.
VIDEO | "To fulfill the aspiration of the people of Telangana, we (Congress) are announcing six guarantees and we are committed to fulfilling each one of them," says Congress leader Sonia Gandhi at a public rally at Vijayabheri Sabha in Tukkuguda, Rangareddy district.… pic.twitter.com/6R75ULMi1c
— Press Trust of India (@PTI_News) September 17, 2023
• സ്ത്രീകൾക്ക് മാസംതോറും 2500 രൂപയും 500 രൂപക്ക് പാചക വാതക സിലിണ്ടറും സംസ്ഥാനമൊട്ടുക്കും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും അടങ്ങുന്നതാണ് മഹാലക്ഷ്മി പദ്ധതി.
• കൃഷിക്കാർക്കും പാട്ടകൃഷിക്കാർക്കും വർഷം തോറും 15,000 രൂപയും കർഷക തൊഴിലാളിക്ക് 12,000 രൂപയും നെൽകൃഷിക്ക് 500 രൂപ ബോണസും നൽകുന്നതാണ് റൈതു ഭറോസ പദ്ധതി.
• അർഹരായ എല്ലാ വീട്ടുകാർക്കും 200 യൂനിറ്റ് വൈദ്യുതി നൽകുന്നതാണ് ഗൃഹജ്യോതി പദ്ധതി.
• ഇന്ദിരാമ്മ ഇന്ദ്ലു പദ്ധതിയിൽ ഭവനരഹിതർക്ക് വീടുവെക്കാൻ ഭൂമിയും അഞ്ചു ലക്ഷം രൂപയും തെലങ്കാനയുടെ സമരപോരാളികൾക്ക് 250 ചതുരശ്ര യാർഡ് ഭൂമിയും നൽകും.
• വിദ്യാർഥികൾക്ക് അഞ്ചു ലക്ഷത്തിന്റെ വിദ്യ ഭറോസ കാർഡ് എല്ലാ മണ്ഡലങ്ങളിലും തെലങ്കാന ഇന്റർനാഷനൽ സ്കൂളും സ്ഥാപിക്കുന്നതാണ് യുവ വികാസം പദ്ധതി.
• മുതിർന്ന പൗരന്മാർക്ക് 4000 രൂപ മാസാന്ത പെൻഷനും 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസും അടങ്ങുന്നതാണ് ചെയുത പദ്ധതി.
ആർപ്പുവിളികളോടെയാണ് പ്രഖ്യാപനത്തെ ജനസഞ്ചയം വരവേറ്റത്. തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിനായി കോൺഗ്രസ് ആറ് ഉറപ്പുകൾ പ്രഖ്യാപിക്കുന്നെന്നും അവ ഓരോന്നും നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണെന്നും സോണിയ ഗാന്ധി പറഞ്ഞു. രാഹുൽ അടക്കം നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു.
The astonishing crowds at the @incTelangana mass rally right now, filmed from my seat on the podium as thousands more are still streaming in. It’s Liberation Day in Hyderabad, the Congress Working Committee meeting is just over, & the mood is pretty lively as the Gandhis and… pic.twitter.com/sYVUwsOAkx
— Shashi Tharoor (@ShashiTharoor) September 17, 2023
വിജയഭേരി റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രവർത്തകരുടെ ദൃശ്യങ്ങൾ ശശി തരൂർ അടക്കം പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘തെലങ്കാനയിലെ ബഹുജന റാലിക്കെത്തിയ ജനക്കൂട്ടം അമ്പരപ്പിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൃശ്യമാണിത്. ഹൈദരാബാദിൽ ഇത് വിമോചന ദിനമാണ്. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇപ്പോൾ അവസാനിച്ചു’ -ശശി തരൂർ എക്സിൽ (ട്വിറ്റർ) കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.