പൗരത്വ ഭേദഗതി നിയമം: ചെന്നൈയിൽ പടുകൂറ്റൻ പ്രതിഷേധറാലി
text_fieldsചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ വമ്പൻ പ്രതിഷേധ റാലി. സെ ക്രേട്ടറിയറ്റിലേക്കും ജില്ല കലക്ടറേറ്റിലേക്കും നടന്ന റാലിയിൽ ഏകദേശം 15,000 പേർ അണിനിരന്നു. ഉപരോധ സമരം പാടില്ലെന്ന ഹൈകോടതി വിലക്ക് നിലനിൽക്കുന്നതിനാൽ റാലി തുടങ്ങി നിമിഷങ്ങൾക്കകം പൊലിസ് തടഞ്ഞു.
തമിഴ്നാട് സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്ന ചപോക്ക് കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. വൻ പൊലിസ് സാന്നിധ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവക്കെതിരായ പ്ലക്കാർഡുകൾ, ദേശീയ പതാക എന്നിവയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധറാലിയിൽ ആയിരങ്ങൾ അണിനിരന്നത്.
ബാരിക്കേഡുകൾ ഉപയോഗിച്ച് സെക്രേട്ടറിയറ്റ് പരിസരം പൊലിസ് വളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.