Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡയിലെ പവർ...

നോയിഡയിലെ പവർ സബ്സ്റ്റേഷനിൽ വൻ തീപിടുത്തം

text_fields
bookmark_border
നോയിഡയിലെ പവർ സബ്സ്റ്റേഷനിൽ വൻ തീപിടുത്തം
cancel

നോയിഡ: നോയിഡയിൽ വൈദ്യുത സബ്സ്റ്റേഷനിൽ വൻ തീപിടുത്തം.സെക്ടർ -148 ലെ നോയിഡ പവർ കമ്പനി ലിമിറ്റഡിൻെറ (എൻ.‌പി‌.സി‌.എൽ) സബ്സ്റ്റേഷനിലാണ്​ തീപിടുത്തമുണ്ടായത്​. അപകടത്തിൽ ആളപായം റിപ്പോർട്ട്​ ചെയ്​തില്ല.

കനത്ത മഴയെ തുടർന്ന്​ രാവിലെ 8.30 ഓടെയാണ് പവർ സബ്​സ്​റ്റേഷനിൽ ​ അഗ്നിബാധയുണ്ടായത്​. നിരവധി അഗ്നിശമന എഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്​. പ്രദേശത്താകെ കനത്ത പുക പടർന്നിരിക്കുകയാണ്​.

തീപിടുത്തത്തിൽ ട്രാൻസ്ഫോർമറുകൾ തകരാറിലായതോടെ പ്രദേശത്തെ ​ൈവദ്യുതി വിഛേദിക്കപ്പെട്ടു. നോയിഡയിലും ഡൽഹിയിലും കനത്ത മഴ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NoidablazeNoida Power Company Limited
Next Story