കോവിഡ്: ഉയർന്ന രോഗമുക്തി സാധ്യമായത് ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതിനാൽ -ഡോ. ഹർഷവർധൻ
text_fieldsന്യൂഡൽഹി: ഭൗതിക സാഹചര്യങ്ങൾ പടുത്തുയർത്തിയതിനാലാണ് രാജ്യത്ത് ഉയർന്ന കോവിഡ് രോഗമുക്തി നേടാനായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ.
'' കോവിഡ് ആശുപത്രികൾ, ക്വാറൻറീൻ കേന്ദ്രങ്ങൾ ഉൾപ്പെടെ വലിയ തോതിലുള്ള ഭൗതിക സാഹചര്യങ്ങൾ പടുത്തുയർത്തുകയും പി.പി.ഇ കിറ്റുകളും ആരോഗ്യ ഉപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തതാണ് 82 ശതമാനമെന്ന ഉയർന്ന കോവിഡ് രോഗമുക്തി കൈവരിക്കുന്നതിനും 1.6 ശതമാനമായി മരണ നിരക്ക് കുറക്കാനും സഹായകമായത്. ഇത് ഉടനെ ഒരു ശതമാനത്തിൽ താഴേക്ക് കൊണ്ടുവരാനാണ് നമ്മൾ ലക്ഷ്യമിടുന്നത്.'' -മന്ത്രി പറഞ്ഞു.
65ാമത് എയിംസ് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹമാരി സമയത്ത് വലിയ സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്ക് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
അഞ്ച് ദശലക്ഷത്തിൽപരം ആളുകൾ കോവിഡിൻെറ പിടിയിലമർന്നു. എന്നാൽ രാജ്യത്തെ ആരോഗ്യ സംവിധാനം രോഗനിർണയത്തിലും സൗകര്യങ്ങളുടെ പരിപാലനത്തിലും മാത്രമല്ല, മരണനിരക്ക് കുറക്കുന്നതിലും രോഗമുക്തി നിരക്ക് പരമാവധിയിലെത്തിക്കുന്നതിലും കാര്യക്ഷമത കാഴ്ചവെച്ചു.'' -ഹർഷവർധൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.