ഭീതിയകന്നു; പിലിബിത്തിൽ ഗ്രാമീണരെ ആക്രമിച്ച കടുവയെ വനപാലകർ കാട്ടിലേക്ക് തിരിച്ചയച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ പിലിബിത്തിൽ ഭീതിവിതച്ച കടുവയെ ഏറെനേരത്തെ ശ്രമഫലത്തിനൊടുവിൽ വനപാലകർ കാട്ടിലേക്ക് പായിച്ചു. പിലിബിത് ജില്ലയിലെ ലാൽപൂർ ഗ്രാമത്തിലെത്തിയ ആൺകടുവ നിരവധി ഗ്രാമീണരെ ആക്രമിച്ച് പരിക്കേൽപിച്ചതിനെത്തുടർന്ന് ആളുകൾ പരിഭ്രാന്തരായിരുന്നു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ട്രാക്ടറിനുമുകളിൽ തമ്പടിച്ച ആൺകടുവയെ കാട്ടിലേക്കയക്കാൻ പണിപെടുന്ന വനപാലകരുടെ ദൗത്യത്തിൻെറ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുെവച്ചത്. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കടുവ കാട്ടിലേക്ക് തിരികെപോയതായി കസ്വാൻ എഴുതി.
Look at the sheer size of this tiger. Sitting on a tractor. A video was viral yesterday of this tiger from Pilibhit which stranded out. With all efforts & coordination it was safely provided a passage. The tiger went back to forest. A perfect operation. pic.twitter.com/Sm9XkqKydl
— Parveen Kaswan, IFS (@ParveenKaswan) May 2, 2020
നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൗത്യത്തിൻെറ തത്സമയ ദൃശ്യങ്ങളും വൈറലാണ്. കസ്വയുടെ പോസ്റ്റ് കണ്ട നെറ്റിസൺസ് കമൻറ് ബോക്സിൽ അത്ഭുതം കൂറി. നിരവധി ആളുകളാണ് ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ധൈര്യത്തെ പ്രശംസിച്ചത്. ഇതിനോടകം 3300ലേറെ പേർ കസ്വാൻെറ ചിത്രത്തിന് ലൈക്കടിച്ചു.
@ParveenKaswan @rameshpandeyifs @SudhaRamenIFS @CentralIfs
— Gyanendra Bajpai (@gyanen85) May 1, 2020
Video from Pilibhit of today shared from wall of Mayank shakun Awasthi pic.twitter.com/vSaKggZapK
Wow... Majestic
— enn gee ess (@nee_el) May 2, 2020
Great efforts by FD team .. Brave heart could do such rescue efforts.. appreciate.Tiger is how old just wondering ?
— Nisha rai (@nisharai_ggc) May 2, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.