'ഇങ്ങനൊരു റാലി കണ്ടിട്ടില്ല'; രാജ്യം കോവിഡിൽ വലയുേമ്പാൾ ബംഗാളിലെ ആൾകൂട്ടത്തിൽ അഭിരമിച്ച് മോദി
text_fieldsകൊൽക്കത്ത: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുേമ്പാൾ റാലിയിലെ ആൾക്കൂട്ടത്തിൽ അഭിരമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ അസൻസോളിൽ ശനിയാഴ്ച നടന്ന തെരെഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റാലിക്ക് സാക്ഷ്യം വഹിക്കുന്നതെന്നും നിങ്ങൾ ശക്തി തെളിയിച്ചുവെന്നും അദ്ദേഹം ആൾക്കൂട്ടത്തെ നോക്കി ആവേശഭരിതനായി. ഒറ്റ ദിവസംകൊണ്ട് രാജ്യത്ത് രണ്ടര ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ റിേപ്പാർട്ട് ചെയ്ത സാഹചര്യത്തിൽ തന്നെയാണ് ബി.ജെ.പിയുടെ വൻ റാലി.
'ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ഞാനിവിടെ രണ്ടുതവണ വന്നു. അവസാനം വന്നത് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക് വോട്ട് ചോദിക്കാനായിരുന്നു. ആദ്യതവണ സ്വന്തം നിലക്കും. എന്നാൽ, ഇപ്പോഴുള്ളതിെൻറ കാൽഭാഗം മാത്രമേ അന്ന് ആളുകൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന് നാനാ ദിക്കുകളിലും ഞാൻ കാണുന്നത് വൻ ജനക്കൂട്ടത്തെയാണ്. ഇത്തരമൊരു റാലിക്ക് ആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. ഇന്ന് നിങ്ങളുടെ ശക്തി തെളിയിച്ചു. അടുത്ത ചുവടുവെപ്പ് ഏറ്റവും പ്രധാനമാണ്. പോവൂ... വോട്ടു െചയ്യൂ... മറ്റുള്ളവരെയും കൊണ്ടുപോവൂ...' -എന്നായിരുന്നു വൻ ആൾക്കൂട്ടത്തെ നോക്കി മോദിയുടെ വാക്കുകൾ. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ ഏഴാംഘട്ടത്തിൽ ഏപ്രിൽ 26നാണ് അസൻസോളിൽ വോട്ടെടുപ്പ്.
രാജ്യം കോവിഡിെൻറ മാരകമായ രണ്ടാം തരംഗത്തിനെതിരെ പൊരുതിെക്കാണ്ടിരിക്കുേമ്പാഴുള്ള മോദിയുടെ വാക്കുകളെ പ്രതിപക്ഷം ചോദ്യംചെയ്തു. 'റോം കത്തിയപ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതുപോലെയെന്ന്' പ്രധാനമന്ത്രിയെ വിമർശിക്കുന്ന രണ്ടര മിനിറ്റ് വിഡിയോ കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ബംഗാളിൽ ആയതിനാൽ സംസ്ഥാനത്ത് രൂക്ഷമായ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് സംസാരിക്കാനായില്ലെന്ന് ശനിയാഴ്ച റിേപ്പാർട്ട് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.