തെലങ്കാനയിലെ ഏറ്റുമുട്ടൽകൊല: മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു
text_fieldsന്യൂഡൽഹി: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാൽസംഗത്തിനിരയാക്കിയ പ്രതികൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ തെലങ്കാന സർക്കാറിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്.
തെലങ്കാന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പിനെ ന്യായികരിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നതിനിടെയാണ് സർക്കാറിന് ഇക്കാര്യത്തിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് െപാലീസ് ഭാഷ്യം.
വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.