കശ്മീരി യുവാവിനെ മനുഷ്യമറയാക്കിയ സൈനികന് പ്രശംസാപത്രം
text_fieldsന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന കശ്മീരിൽ ആക്രമണകാരികളെ നേരിടുന്നതിനുള്ള മനുഷ്യമറയായി കശ്മീരി യുവാവിനെ ബോണറ്റിൽ കെട്ടിവെച്ച് ജീപ്പ് ഒാടിച്ച പട്ടാള മേജർക്ക് കരസേന മേധാവിയുടെ പ്രശംസാപത്രം. കടുത്ത വിമർശനം ഉയർന്ന സംഭവത്തിൽ മേജർക്കെതിരെ സൈനിക കോടതിയുടെ അന്വേഷണം നടക്കുേമ്പാൾ തന്നെയാണിത്.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിൽ നിരന്തരശ്രമങ്ങൾ നടത്തുന്നതിന് മേജൻ ലീതുൽ െഗാഗോയിക്ക് കരസേന മേധാവി ബിപിൻ റാവത്തിെൻറ പ്രശംസാപത്രം ലഭിച്ചതായി സൈനിക വക്താവ് അമൻ ആനന്ദ് പറഞ്ഞു. ജമ്മു-കശ്മീരിൽ അടുത്തയിടെ ജനറൽ റാവത്ത് സന്ദർശനം നടത്തിയപ്പോഴാണ് പ്രശംസാപത്രം സമ്മാനിച്ചത്.
ഏപ്രിൽ ഒമ്പതിന് ശ്രീനഗർ ലോക്സഭ ഉപതെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പിനിടയിലാണ് പട്ടാള വണ്ടിയുടെ ബോണറ്റിൽ ഫാറൂഖ് അഹ്മദ് ധർ എന്ന യുവാവിനെ കെട്ടിവെച്ച് ഒാടിച്ചത്. ഇതിെൻറ വിഡിയോ ചിത്രങ്ങൾ വലിയ ഒച്ചപ്പാട് ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.