കശ്മീരിലെ മനുഷ്യ കവചം: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറ് തടയാൻ പട്ടാള വാഹനത്തിനു മുന്നിൽ യുവാവിനെ കെട്ടിയിട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ പ്രതിരോധ മന്ത്രാലയത്തോട് നടപടി റിപ്പോർട്ട് തേടി. ഭുവനേശ്വർ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ സൊസൈറ്റി ഫോറം പ്രവർത്തകൻ അഖാന്ദ് ആണ് കമീഷനിൽ പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് ബുദ്ഗാം ജില്ലയിൽ പ്രദേശവാസിയായ യുവാവിനെ ജീപ്പിൽ കെട്ടിയിട്ട് മനുഷ്യകവചം തീർത്ത സംഭവത്തിൽ സൈന്യം നിയമം ലംഘിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടി. നാലാഴ്ച്ചക്കകം നടപടി റിപ്പോർട്ട് സൽകണം. കമീഷൻ നടപടി സ്വീകരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ൈസഫുദ്ദീൻ സോസും ആവശ്യപ്പെട്ടിരുന്നു.
ബുദ്ഗാം സ്വദേശിയായ ഫാറൂഖ് അഹ്മദ് ദറിനെയാണ് മേജർ ലീത്തൽ ഗൊേഗായിയുടെ നിർദേശപ്രകാരം സൈന്യം ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ സുരക്ഷ സേനക്ക് നേരെ കല്ലേറുണ്ടായപ്പോൾ അതു നേരിടാൻ മനുഷ്യകവചം തീർത്തതാണ് വിവാദമായത്. മനുഷ്യാവകാശ പ്രവർത്തകരും കശ്മീർ സംഘടനകളും വിരമിച്ച ആർമി ജനറൽമാരും സംഭവത്തെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.