ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ധാരണപത്രം ഒപ്പിട്ടു
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ‘റെയിൽടെൽ’ കോർപറേഷന്റെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം (സി.എസ്.ആർ) നിറവേറ്റുന്നതിനുള്ള ധാരണപത്രത്തിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഒപ്പുവെച്ചു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഗ്രാമങ്ങളിൽ ആരോഗ്യപരിരക്ഷയും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നതിനാണ് ധാരണപത്രം.
ജൽന ജില്ലയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം, പരിശീലനം, ആരോഗ്യ ചികിത്സാസംവിധാനങ്ങൾ, വരുമാനദായക പദ്ധതികൾ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. വനിതകളുടെ സ്വയംസഹായ സംഘങ്ങൾ, മൊബൈൽ പരിശോധന യൂനിറ്റ്, ആർത്തവ ശുചിത്വ കാമ്പയിൻ എന്നിവയും റെയിൽടെൽ കോർപറേഷന്റെ ഫണ്ടോടെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.