മനുഷ്യ-വന്യമൃഗ സംഘർഷം; കേരളത്തിന് കിട്ടിയത് ഒമ്പതുകോടി മാത്രം
text_fieldsന്യൂഡൽഹി: മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് കേരളത്തിനുള്ള സഹായത്തിൽ കുറവെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ. പ്രോജക്ട് ടൈഗറിനായി 2021-22ൽ കേരളത്തിന് 8.68 കോടി അനുവദിച്ചപ്പോൾ 2023-24 പ്രോജക്ട് ടൈഗറിനും പ്രോജക്ട് എലിഫന്റിനും അനുവദിച്ച ഫണ്ട് 9.96 കോടി മാത്രമാണെന്ന് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഡ്വ.പി. സന്തോഷ് കുമാർ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ പറയുന്നു.
മനുഷ്യ-മൃഗ സംഘർഷങ്ങളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ കാലയളവിലാണ് ഫണ്ട് ചുരുക്കിയതെന്ന് സന്തോഷ്കുമാർ പറഞ്ഞു. കേരളത്തിന് പുറമെ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും അനുവദിച്ച ഫണ്ടിൽ കുറവുണ്ടായി.
കേരളത്തിലെ മനുഷ്യ-മൃഗ സംഘർഷങ്ങളെ കേന്ദ്രസർക്കാർ തീർത്തും അവഗണിച്ചു. സംഘർഷം നേരിടാൻ കേന്ദ്രസർക്കാറിന് പദ്ധതികളൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നത്.
മനുഷ്യ- വന്യമൃഗ സംഘർഷം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയവും സമഗ്രവും സുസ്ഥിരവുമായ സംവിധാനം വിഭാവനം ചെയ്യാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.