മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനം-യോഗി ആദിത്യനാഥ്
text_fieldsന്യൂഡൽഹി: മനുഷ്യരെപോലെ തന്നെ പശുക്കളും പ്രധാനമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവ രണ്ടിനും പ്രകൃതിയിൽ അതിേൻറതായ പങ്കുണ്ടെന്നും എല്ലാവരും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടക്കൊലകൾക്ക് അനാവശ്യ പ്രാധാന്യമാണ് ലഭിക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
1984ലെ സിക്ക് വിരുദ്ധ കലാപമാണ് ആൾക്കൂട്ട കൊലയുടെ ഏറ്റവും വലിയ ഉദാഹരണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിെൻറ ലോക്സഭയിലെ പരാമർശം യോഗി ആദിത്യനാഥ് ആവർത്തിച്ചു. നിങ്ങൾ ആൾക്കൂട്ടകൊലകളെ കുറിച്ച് സംസാരിക്കുമ്പോൾ എന്താണ് 1984ൽ സംഭവിച്ചത്.? ക്രമസമാധാനം സംസ്ഥാനത്തിെൻറ വിഷയമാണ്. മൺപുറ്റിനെ പർവ്വതമാക്കി മാറ്റാനുള്ള കോൺഗ്രസ്സിെൻറ ഉദ്ദേശ്യം വിജയിക്കില്ലെന്നും യോഗി വ്യക്തമാക്കി.
തങ്ങൾ എല്ലാവർക്കും സംരക്ഷണം നൽകും. പക്ഷെ പരസ്പരം ബഹുമാനിക്കുകയെന്നത് മുഴുവൻ വ്യക്തികളുടേയും സമുദായത്തിെൻറയും മതങ്ങളുടേയും ഉത്തരവാദിത്തമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.