Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടു പിൻവലിക്കൽ...

നോട്ടു പിൻവലിക്കൽ അപമാനമുണ്ടാക്കിയെന്ന്​ ആർ.ബി.​െഎ ജീവനക്കാർ

text_fields
bookmark_border
നോട്ടു പിൻവലിക്കൽ അപമാനമുണ്ടാക്കിയെന്ന്​ ആർ.ബി.​െഎ ജീവനക്കാർ
cancel

ന്യൂഡൽഹി: നവംബർ എട്ടിന്​​ പ്രഖ്യാപിച്ച നോട്ട്​ പിൻവലിക്കൽ തീരുമാനം അപമാനമുണ്ടാക്കിയെന്ന്​ ആർ.ബി.​െഎ ജീവനക്കാർ. റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​േട്ടലിന്​ അയച്ച കത്തിലാണ്​ ജീവനക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. നോട്ട്​ പിൻവലിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നതിന്​ മുമ്പ്​ വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്ന് വിമർശനവും കത്ത്​ ഉന്നയിക്കുന്നുണ്ട്​.

ആർ.ബി.​െഎയുടെ സ്വയംഭരണത്തിലേക്ക്​ സർക്കാർ കടന്നു കയറിയെന്ന്​ കത്തിൽ കുറ്റപ്പെടുത്തുന്നു​. മേൽനോട്ടത്തിനായി ഉദ്യോഗസ്​ഥനെ നിയമിച്ചതിനെയും ജീവനക്കാർ വിമർശിക്കുന്നുണ്ട്​. വർഷങ്ങളുടെ പ്രയത്​ന ഫലമായാണ്​ ആർ.ബി.​െഎയുടെ സൽപ്പേര്​ ഉണ്ടാക്കിയെടുത്തത്​. അത്​ നഷ്​ടപ്പെടുന്നതിന്​ നോട്ട്​ പിൻവലിക്കൽ തീരുമാനം കാരണമായെന്നും ഇത്​ ​ ജീവനക്കാരിൽ വേദനയുണ്ടാക്കിയതായും യുണൈറ്റഡ്​ ഫോറം ഒാഫ്​ റിസർവ്​ ബാങ്ക്​ ഒാഫീസേഴ്​സ്​ എംപ്ലോയിസ്​ കത്തിൽ വ്യക്​തമാക്കുന്നു.

നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം വലിയതോതിലുള്ള വിമർശനങ്ങളാണ്​ ആർ.ബി.​െഎക്ക് നേരിടേണ്ടി വന്നത്​​. ഇതിനെ തുടർന്ന്​ നോട്ട്​ പിൻവലിക്കൽ തീരുമാനം തങ്ങളുടെ നിർ​േദശ പ്രകാരമല്ല സർക്കാർ നടപ്പിലാക്കിയതെന്നും ആർ.ബി.​െഎ വ്യക്​തമാക്കിയിരുന്നു. തീരുമാനത്തിന്​ ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്കുകൾ ഇതുവരെയായിട്ടും റിസർവ്​ ബാങ്ക്​ പുറത്ത്​ വിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - 'Humiliated' By Post-Notes Ban Events, RBI Staff Write To Urjit Patel
Next Story