100 ശതമാനം ആദിവാസി സംവരണം ഭരണഘടന വിരുദ്ധം
text_fieldsന്യൂഡല്‍ഹി: ഗോത്രമേഖലകളിലെ സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ ആദിവാസികള്‍ക്ക് 10 0 ശതമാനം സംവരണം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യ ക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു. 50 ശതമാനത്തിലധികം സംവരണം അരുതെന്ന പരിധി ലം ഘിച്ചതിന് ആന്ധ്രാപ്രദേശ്, തെലങ്കാന സര്‍ക്കാറുകള്‍ക്ക് ചെലവ് ചുമത്തുകയും ചെയ്തു.
ജനറല്‍ വിഭാഗത്തിലെയും മറ്റു സംവരണ വിഭാഗത്തിലെയും ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇന്ദിര സാഹ്നി കേസില്‍, സംവരണം 50 ശതമാനമാക്കി നിജപ്പെടുത്തിയതാണെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
100 ശതമാനം സംവരണം ശരിവെച്ച ആന്ധ്രാപ്രദേശ് ഹൈകോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി. നിലവില്‍ 50 ശതമാനം സംവരണത്തിലധികം വരുന്ന അധ്യാപകര്‍ക്ക് തുടരാമെന്നും എന്നാല്‍ ഭാവിയില്‍ ഇത് 50 ശതമാനത്തിലേക്ക് കൊണ്ടുവരണമെന്നും കോടതി തുടര്‍ന്നു. രാജ്യം 100 ശതമാനം സംവരണത്തിലേക്ക് നീങ്ങുകയാണെന്നും അത് അനുവദിക്കാനാവില്ലെന്നും വാദം കേള്‍ക്കലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.