കശ്മീരിൽ മാധ്യമപ്രവർത്തകെൻറ കൊല: യാത്രാമൊഴിയുമായി നൂറു കണക്കിനാളുകൾ
text_fieldsശ്രീനഗർ: കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവർത്തകൻ ശുജഅത്ത് ബുഖാരിക്ക് യാത്രാമൊഴി. ബാരാമുല്ലയിലെ ക്രീരി ഗ്രാമത്തിൽ സംസ്കാര കർമങ്ങളിൽ പെങ്കടുക്കാനും അന്തിമോപചാരം അർപ്പിക്കാനുമായി നൂറു കണക്കിനാളുകളാണ് എത്തിയത്.
കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് സുഹൃത്തുക്കളും ഗ്രാമവാസികളും സഹപ്രവർത്തകരുമടക്കമുള്ളവർ എത്തിച്ചേർന്നത്. ജനബാഹുല്യത്താൽ പ്രദേശത്ത് ഏറെ നേരം ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. കശ്മീർ പ്രതിപക്ഷ നേതാവ് ഒമർ അബ്ദുല്ല, പി.ഡി.പി, ബി.ജെ.പി മന്ത്രിമാർ എന്നിവരും അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാനെത്തി.
‘റൈസിങ് കശ്മീർ’ പത്രത്തിെൻറ എഡിറ്ററായ ശുജാഅത്ത് ബുഖാരി ദീർഘകാലം ‘ദ ഹിന്ദു’ ദിനപത്രത്തിെൻറ ശ്രീനഗർ ബ്യൂറോ ചീഫ് ആയിരുന്നു. നഗരത്തിലെ പ്രസ് കോളനിയിൽ പ്രവർത്തിക്കുന്ന ഒാഫിസിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
അക്രമികളെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടിക്കൊണ്ട് അക്രമികളായ മൂന്നംഗ സംഘത്തിെൻറ ദൃശ്യം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.