കരിനിയമങ്ങൾക്കെതിരെ നാളെ ദ്വീപിൽ നിരാഹാര സമരം; കടയടച്ച് പിന്തുണക്കുമെന്ന് വ്യാപാരികൾ
text_fieldsകവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇറക്കിയ കരിനിയമത്തിനെതിരെ തിങ്കളാഴ്ച ദ്വീപുനിവാസികൾ ആഹ്വാനം ചെയ്ത നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികൾ കട അടച്ചിടും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളിലും നാളെ ഹർത്താലിന് സമാനമായ അവസ്ഥയായിരിക്കും. ദ്വീപിലെ വിവാദ നടപടികൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ് നിരാഹാര സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷമാണ് ദ്വീപ് ഹർത്താലിന് സാക്ഷ്യം വഹിക്കുന്നത്. 2010 ൽ ചില ദ്വീപുകളിൽ വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നു. എന്നാൽ മുഴുവൻ ദ്വീപുകളിലും ഒരുമിച്ച് കടകൾ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിലാദ്യമായാണെന്ന് ദ്വീപ് നിവാസികൾ ഓർക്കുന്നു.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ദ്വീപുനിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. ഓരോ ദിവസം പുതിയ കരിനിയമങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ദ്വീപിൽ നടപ്പാക്കുന്നത്. ഇതിനെതിരെയുള്ള പരസ്യപ്രതിഷേധങ്ങളുടെ ഭാഗമാണ് നിരാഹാരസമരവും കടയടച്ചിടലുമൊക്കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.