ദിവസവും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത് എൽ.ജിയുടെ വിലകുറഞ്ഞ പ്രചാര തന്ത്രം -എ.എ.പി
text_fieldsന്യൂഡൽഹി: ഛാത് പൂജയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാൾ തെറ്റിദ്ധാരണാജനകവും ശ്രദ്ധ കിട്ടുന്നതിനുവേണ്ടിയുള്ള അപക്വമായ പ്രചാരണവും നടത്തുന്നുവെന്ന ഡൽഹി ലെഫ്റ്റ്നന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി. ലെഫ്റ്റ്നന്റ് ഗവർണർ തന്റെ സ്ഥാനത്തിന്റെ വിലകളയുകയാണെന്ന് ആപ്പ് തിരിച്ചടിച്ചു.
എൽ.ജി മുഖ്യമന്ത്രിക്കെതിരെ പ്രയോഗിച്ച വാചകങ്ങളെ ശക്തമായി എതിർക്കുന്നു. ദിവസവും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക വഴി അദ്ദേഹം പദവിയുടെ വില കളയുകയാണ്. മുഖ്യമന്ത്രി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്. ചരിത്രപരമായ മാർജിനിൽ മൂന്നാം തവണയും അധികാരത്തിൽ വന്നതാണ്. ദിവസവും മുഖ്യമന്ത്രിയെ ശാസിക്കേണ്ട കാര്യം എൽ.ജിക്കില്ലെന്നും ആപ്പ് ഓർമിപ്പിച്ചു. ദിവസവും പത്രത്തിൽ പേരു വരുന്നതിനായി വിലകുറഞ്ഞ പ്രചാര തന്ത്രം ഉപയോഗിക്കുകയാണ് എൽ.ജിയെന്നും ആപ്പ് ആരോപിച്ചു.
യമുനയുടെ ചില തീരങ്ങളിൽ മാത്രമായിരുന്നു ഛാത് പൂജക്ക് എൽ.ജി അനുമതി നൽകിയിരുന്നത്. എന്നാൽ യമുനയിൽ എവിടെയും പൂജനടത്താമെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇത് ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കെതിരെ എൽ.ജി ആരോപണമുയർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.