Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹുർറിയത്ത്​ നേതാവ്​ മീർവായിസ്​ ഉമർ ഫാറൂഖിന്​ 19 മാസത്തിനു ശേഷം വീട്ടുതടങ്കലിൽനിന്ന്​ മോചനം
cancel
Homechevron_rightNewschevron_rightIndiachevron_rightഹുർറിയത്ത്​ നേതാവ്​...

ഹുർറിയത്ത്​ നേതാവ്​ മീർവായിസ്​ ഉമർ ഫാറൂഖിന്​ 19 മാസത്തിനു ശേഷം വീട്ടുതടങ്കലിൽനിന്ന്​ മോചനം

text_fields
bookmark_border

​്ശ്രീനഗർ: 2019 ആഗസ്റ്റ്​ ആദ്യത്തിൽ ജമ്മു കശ്​മീരിന്​ ​പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ്​ പിൻവലിച്ചതിന്​ പിന്നാലെ വീട്ടുതടങ്കലിലായ ഹുർറിയത്ത്​ കോൺ​ഫറൻസ്​ ചെയർമാൻ മിർവായിസ്​ ഉമർ ഫാറൂഖിന്​ മോചനം. യാത്രക്കും ​വെള്ളിയാഴ്​ച ചരിത്ര ​പ്രസിദ്ധമായ ജാമിഅ മസ്​ജിദിൽ ജുമുഅക്ക്​ നേതൃത്വം നൽകുന്നതിനും തടസ്സമില്ലെന്ന്​ പൊലീസ്​ അറിയിച്ചതായി ഹുർറിയത്ത്​ വൃത്തങ്ങൾ അറിയിച്ചു. വാർത്ത പക്ഷേ, ഭരണകൂട വൃത്തങ്ങൾ ഔദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ല.

ഒന്നര വർഷം മുമ്പ്​ കശ്​മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്​ തൊട്ടുമുമ്പും പിറകെയുമായി നിരവധി കശ്​മീരി നേതാക്കൾ അറസ്റ്റിലായിരുന്നു. ഇവരിൽ പലരും വൈകിയാണെങ്കിലും മോചിതരായെങ്കിലും മീർവായിസ്​ ഉമർ ഫാറൂഖിന്‍റെ മോചനം തീരുമാനമായിരുന്നില്ല. മോചിതനാകുന്നതോടെ കശ്​മീരി​കളുടെ ആത്​മീയ നേതാവ്​ കൂടിയായ മീർവായിസ്​ ആദ്യമായാകും ജുമുഅക്ക്​ നേതൃത്വം നൽകുന്നത്​.

അദ്ദേഹം തടവിലല്ലെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ ഹിന്ദു കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തിരുന്നു.

മീർവായിസിന്‍റെ മോചനം ആവശ്യപ്പെട്ട്​ ജമ്മു കശ്​മീർ സിവിൽ സൊസൈറ്റി ഉൾ​െപടെ കശ്​മീരിലെയും പുറത്തെയും നിരവധി സംഘടനകളും വ്യക്​തികളും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hurriyat leader Mirwaiz Umar Farooqreleased from house arrest
News Summary - Hurriyat leader Mirwaiz Umar Farooq released from house arrest after 19 months
Next Story