സമയ ഗോപുരച്ചോട്ടിലെ സഹന സമരം
text_fieldsലഖ്നോ: കേസെടുക്കും, ജയിലിലടക്കുമെന്നൊക്കെ പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യ ോഗി ആദിത്യനാഥ് അവരെ ഭയപ്പെടുത്തുന്നുണ്ട്. മരം കോച്ചുന്ന തണുപ്പ് അവരെ െകാല്ലാക്ക ൊല ചെയ്യുന്നുണ്ട്. പക്ഷേ, ലഖ്നോവിലെ ചരിത്രപ്രാധാന്യമുള്ള ഹുസൈനാബാദ് ക്ലോക് ടവ റിന് മുന്നിൽ, 11 ദിവസമായി തുടരുന്ന ‘ധർണ’യിൽ മുഴുകിയിരിക്കുന്ന സ്ത്രീകളെ ഭയപ്പെ ടുത്താൻ ഇതിനൊന്നും കഴിയുന്നില്ല. ഇതിലും വലിയ ഭീഷണിയായ പൗരത്വ ഭേദഗതി നിയമത്തിനു ം ദേശീയ ജനസംഖ്യ രജിസ്റ്ററിനുെമതിരെ തുറന്ന ആകാശത്തിന് കീഴിൽ പൊരുതുകയാണവർ. ദിവസം കഴിയുംതോറും സമരക്കാരുടെ എണ്ണം വർധിച്ചുവരുന്നു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുെടയോ സന്നദ്ധ സംഘടനയുടെയോ പിന്നിലല്ല ഇവർ ഒത്തുകൂടുന്നതെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. കഴിഞ്ഞദിവസം പതിനായിരത്തോളം പേരാണ് സ്വമേധയാ സംഘടിച്ചത്. സമാന രീതിയിൽ സാധാരണ സ്ത്രീകൾ മുൻകൈയെടുത്ത് നടത്തുന്ന സമരങ്ങൾ വാരാണസിയിലും അലഹബാദിലും അലീഗഢിലും സംഭാലിലും ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ നടക്കുന്നുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നതിനും കലാപ പ്രേരണക്കും അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുമെന്നൊക്കെ ഭരണകൂടം ഭീഷണി മുഴക്കുന്നുണ്ടെങ്കിലും നാലേക്കറോളം വരുന്ന കല്ലുവിരിച്ച മൈതാനത്തെ സമരത്തിൽ നിന്ന് പിന്തിരിയാൻ ജനം തയാറായിട്ടില്ല.
നഗരത്തിെൻറ ഒരുഭാഗത്ത് സമാധാനപരമായി ധർണ നടത്തുകയാണ് ഞങ്ങൾ. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മാത്രമാണ് സമരക്കാർ ഉയർത്തുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യം എന്തെന്നാൽ, ഈ സമരത്തെ രാജ്യദ്രോഹമായാണ് ചിത്രീകരിക്കുന്നത് -ബി.കോം വിദ്യാർഥിനി സാബിഹ റിസ്വി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ദേശീയ ജനസംഖ്യ രജിസ്റ്ററിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒന്നും ചെയ്യാതെ, ബ്രിട്ടീഷ് പക്ഷം ചേർന്ന സംഘ്പരിവാറിന് സ്വാതന്ത്ര്യം എന്ന വാക്കിനോട് പോലും അസഹിഷ്ണുതയാണെന്നാണ് ബി.ബി.സി ലേഖകൻ രാംദത്ത് ത്രിപാഠിയുടെ വിലയിരുത്തൽ.
സമരം അടിച്ചമർത്താൻ യോഗി സർക്കാറിെൻറ പൊലീസ് പല വഴികളും സ്വീകരിക്കുന്നുണ്ട്. രാത്രിയിലെ കൊടും തണുപ്പിൽനിന്ന് രക്ഷനേടാൻ സന്നദ്ധ പ്രവർത്തകർ നൽകുന്ന കമ്പിളിപ്പുതപ്പുകൾ എടുത്തുകൊണ്ടു പോവുകയാണവർ. രാത്രി വഴിവിളക്കുകൾ തെളിക്കാതെയും പൊതു കക്കൂസുകൾ പുട്ടിയിട്ടും സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
സമരക്കാരായ സ്ത്രീകളുടെ മുന്നിൽ ഇൗ അടവുകളെല്ലാം പരാജയപ്പെടുകയാണെന്ന് സമരമുഖത്തെ സ്ഥിര സാന്നിധ്യമായ ലഖ്നോ സർവകലാശാല മുൻ വൈസ്ചാൻസലർ പ്രഫ. രൂപ് രേഖ വർമ ചൂണ്ടിക്കാട്ടി. ലോകം ആദരിക്കുന്ന പണ്ഡിതനും ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് സീനിയർ വൈസ് പ്രസിഡൻറുമായ മൗലാന കൽബെ സാദിഖിെൻറ അപ്രതീക്ഷിത സന്ദർശനവും സമരക്കാർക്ക് ആവേശമായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിച്ചില്ലെങ്കിൽ ഒരുനാൾ ഇൗ സ്ത്രീകൾ നിങ്ങളെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കഴിഞ്ഞ മാസം യോഗി സർക്കാർ നരനായാട്ട് നടത്തിയ ആദ്യ സമരത്തെക്കാൾ നിശ്ചയദാർഢ്യമുണ്ട് ഇൗ സമരത്തിന്. അന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പതിനായിരക്കണക്കിന് ആളുകൾ അടക്കപ്പെട്ടിരുന്നു. 17 പേർ വെടിയേറ്റ് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.