Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ​നേതാവ് സന...

ബി.ജെ.പി ​നേതാവ് സന ഖാന്റെ മരണം: ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
sana khan and Amit sahu
cancel

നാഗ്പൂർ: ബി.ജെ.പി നേതാവ് സന ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അമിത് സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സന ഖാനെ 10 ദിവസം മുമ്പാണ് കാണാതായത്. പിന്നീട് മധ്യപ്രദേശിലെ ജബൽപൂരിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത് സാഹു കുറ്റം സമ്മതിച്ചിട്ടുണ്ട്.

ജബൽപൂരിലെ ഖോറ ബസാറിൽ നിന്നാണ് അമിത് സാഹുവിനെയും മറ്റൊരാളെയും നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയ ശേഷം സാഹു സനയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. അതിനാൽ മൃതദേഹം പൊലീസിന് കണ്ടെടുക്കാനായില്ല.

ജബൽപൂർ സന്ദർശനത്തിനിടെയാണ് സന ഖാനെ കാണാതായത്. ബിസിനസ് പങ്കാളിയെ കാണാനായിരുന്നു യാ​ത്ര. ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയായിരുന്നു സന. ഒരു മാസം മുമ്പ് ജബൽപൂരിലെ കുപ്രസിദ്ധ കുറ്റവാളി പപ്പു ഷാഹു സനയെ ​കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sana khan murder
News Summary - Husband arrested for BJP leader sana khan's murder
Next Story