പെൺകുഞ്ഞിന് ജന്മംനൽകിയതിന് ഭർത്താവിെൻറ ആസിഡ് ആക്രമണം
text_fieldsമുസഫർനഗർ: പെൺകുട്ടിക്ക് ജന്മം നൽകിയതിന് ആർ.പി.എഫ് കോൺസ്റ്റബിളിനു നേരെ ഭർത്താവിെൻറ ആസിഡ് ആക്രമണം. സ്ത്രീധനം പൂർണമായി നൽകാത്തതിലും രോഷാകുലനായാണ് കപിൽ കുമാർ ഭാര്യ കോമളിനു നേരെ ആസിഡ് എറിഞ്ഞത്. ശരീരമാസകലം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ കപിൽ കുമാർ 2013ലാണ് കോമളിനെ വിവാഹം ചെയ്യുന്നത്. ഉത്തർപ്രദേശിൽ റെയിൽവേ െപ്രാട്ടക്ഷൻ ഫോഴ്സിലായിരുന്ന (ആർ.പി.എഫ്) കോമൾ ഇതോടെ സ്ഥലംമാറ്റം ലഭിച്ച് ഭർത്താവിെൻറ കൂടെ ഡൽഹിയിൽ താമസമാക്കി. സ്ത്രീധനം പൂർണമായി നൽകാൻ ഇയാൾ കോമളിനോടും വീട്ടുകാരോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു. 2016ൽ യുവതി െപൺകുട്ടിക്ക് ജന്മം നൽകിയതോടെ കപിൽ കുമാറും വീട്ടുകാരും പീഡനം തുടർന്നു.
കുഞ്ഞ് പെണ്ണായതിന് കോമളുമായി പലതവണ വഴക്കിടുകയും ചെയ്തു. ദ്രോഹം കൂടിയതോടെ ഡൽഹിയിൽനിന്ന് കോമൾ സ്വന്തം വീടായ മുസഫർനഗറിനടുത്തെ ചൻദുരാ ഗ്രാമത്തിലേക്ക് മാറി. ഇവിടേക്കെത്തിയ കപിൽ കുമാർ കൈയിൽ ഒളിപ്പിച്ചുെവച്ചിരുന്ന ആസിഡ് മുഖത്തേക്കൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം വീടുവിട്ട ഇയാളെ പിടികൂടാനായിട്ടില്ല. െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.