അനാശാസ്യത്തിന് പ്രേരിപ്പിച്ച ഭർത്താവിനെ അടിച്ചുകൊന്നു
text_fieldsബംഗളൂരു: അനാശാസ്യത്തിന് പ്രേരിപ്പിച്ച ഭർത്താവിനെ യുവതി തലക്കടിച്ചുകൊന്നു. കർണാടകയിലെ നെലമംഗലക്ക് സമീപം മാതനായകനഹള്ളിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം യുവതി പൊലീസിൽ കീഴടങ്ങി. ഹാരോക്യതാനഹള്ളി സ്വദേശി സ്വാമി രാജ് ആണ് കൊല്ലപ്പെട്ടത്.
ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം രണ്ടാമത് വിവാഹം കഴിച്ച യുവതിയെ ലൈംഗിക ബന്ധത്തിന് ബന്ധുവുമായി വെച്ചുമാറാൻ നിർബന്ധിക്കുകയായിരുന്നു. പലതവണ ഇയാൾ ആവശ്യമുന്നയിച്ചതോടെ ഇരുവരും തമ്മിൽ വഴക്കിട്ടു. കഴിഞ്ഞദിവസം വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ, ദമ്പതികൾ വസ്തുതർക്കവുമായി ബന്ധപ്പെട്ട് കലഹിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് ആദ്യ ഭാര്യ പൊലീസിൽ പരാതി നൽകി. മാതനായകനഹള്ളി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.