Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിവേഗം ആപത്തായി: കാർ...

അതിവേഗം ആപത്തായി: കാർ മേൽപ്പാലത്തിൽ നിന്നും താഴേക്ക്; യുവതിക്ക് ദാരുണാന്ത്യം -VIDEO

text_fields
bookmark_border
hyderabad-car-accident-241119.jpg
cancel

ഹൈദരാബാദ്: അമിതവേഗം ദുരന്തത്തിന് വഴിവെക്കുന്നതിന്‍റെ ഒരുദാഹരണം കൂടി. മേൽപ്പാലത്തിലൂടെ ശരവേഗതയിൽ പാഞ്ഞ കാർ ന ിയന്ത്രണം വിട്ട് പറന്ന് പാലത്തിന് താഴേക്ക് പതിച്ചപ്പോൾ കാൽനടക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഗ ച്ചിബൗളിയില്‍ ശനിയാഴ്ചയാ‌യിരുന്നു സംഭവം. അപകടത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുകയാണ്.

ചുവന്ന നിറത്തിലുള്ള കാർ മേൽപ്പാലത്തിലേക്ക് അമിതവേഗതയിൽ ഓടിച്ചുകയറുന്നതും മധ്യഭാഗത്തുവെച്ച് കൈവരിയിൽ ഇടിച്ച് പൊങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലത്തിന് താഴെ വാഹനങ്ങൾ നിർത്തിയിട്ട ഭാഗത്താണ് കാർ പതിച്ചത്. ഏറെ ജനങ്ങൾ ഇതുവഴി നടന്നുപോകുന്നുണ്ടായിരുന്നു.

ഓട്ടോറിക്ഷക്ക് കാത്തിരിക്കുകയായിരുന്ന സത്യവതി (40) എന്ന സ്ത്രീയാണ് മരിച്ചത്. നാല് പേർക്ക് പരിക്കുണ്ട്. മണിക്കൂറിൽ 99-104 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ എന്ന് പൊലീസ് വ്യക്തമാക്കി. കാർ ഡ്രൈവറെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentfly over car accidenthyderabad car accident
News Summary - hyderabad car accident kills one
Next Story