Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദിൽ നാലംഗ...

ഹൈദരാബാദിൽ നാലംഗ കുടുംബം തടാകത്തിൽ ചാടി ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ഹൈദരാബാദിൽ നാലംഗ കുടുംബം തടാകത്തിൽ ചാടി ആത്മഹത്യ ചെയ്​തു
cancel

ഹൈദരാബാദ്​: ദമ്പതികൾ കുഞ്ഞുങ്ങളുമായി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്​തു. ഹൈദരാബാദിലെ കീസാര ഏരിയയിലുള്ള തടാകത്തിലാണ്​ ആറുമാസമായ കുഞ്ഞുൾപ്പെടെയുള്ള നാലംഗ കുടുംബം ആത്മഹത്യ ചെയ്​തത്​.

ബിസിനസുകാരനായ രമേശ്​(30), ഭാര്യ മാനസ (26) ഇവരുടെ രണ്ടു വയസുകാരിയായ മകൾ ഗീതശ്രീ, ആറുമാസം പ്രായമുള്ള ദിവിജ എന്നിവരെയാണ്​ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. ചൊവ്വാഴ്​ച വൈകിട്ടാണ്​ മൃതദേഹം കീസാരയിൽ നിന്നും 35 കിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയത്​. 

ഘട്ട്​കേശ്വർ സ്വദേശികളായ ഇവർ തിങ്കളാഴ്​ച വീടുവിട്ടിറങ്ങിയതാണെന്ന്​ മാനസയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. ആൺകുഞ്ഞ്​ പിറക്കാത്തതി​​​​െൻറ പേരിൽ മാനസയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കുടുംബ കലഹമാണ്​ മരണത്തിന്​ കാരണമെന്നും ചൂണ്ടിക്കാട്ടി മാനസയുടെ പിതാവ്​ പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തുമെന്ന്​ കീസാര പൊലീസ്​ ഇൻസ്​പെക്​ടർ എം.സുന്ദർ ഗൗഡ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidehyderabadfamilymalayalam news
News Summary - Hyderabad Couple Jumps Into Lake With Baby, Older Child- India news
Next Story