തെലങ്കാനയിൽ കന്നുകാലി കച്ചവടക്കാർക്കെതിരെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ആക്രമണം; പൊലീസ് കേസെടുത്തു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കന്നുകാലി കച്ചവടക്കാരെ ആക്രമിച്ച് പശുസംരക്ഷക ഗുണ്ടകൾ. ഗാഢ്കേസർ പൊലീസ് സ്റ്റേഷൻ മേഖലയിലാണ് സംഭവം. പോത്തുകളുമായി മുസ്‍ലിം കന്നുകാലി കച്ചവടക്കാർ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കന്നുകാലി വ്യാപാരിയായ അമീർ ഖുറേഷി ബിബി ബസാറിൽ നിന്നും നാല് പോത്തുകളെ വാങ്ങി. ഇവയെ ഹൈദരാബാദ് നഗരത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ ആക്രമണം ഉണ്ടാവുകയായിരുന്നു.
ട്രാഫിക് സിഗ്നലിൽ വെച്ച് വാഹനം തടഞ്ഞുനിർത്തി യുവമോർച്ച ജില്ല പ്രസിഡന്റ് പവൻ റെഡ്ഡിയുടെ നേതൃത്വത്തിലാണ് കന്നുകാലി കച്ചവടക്കാരെ ആക്രമിച്ചത്. ഡ്രൈവറെ വാഹനത്തിൽ നിന്നും പുറത്തിറക്കി സംഘം മർദിച്ചു.
വിവരമറിഞ്ഞെത്തിയ ലോക്കൽ പൊലീസ് ഉടൻ തന്നെ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച എ.ഐ.എം.ഐ.എം എം.എൽ.സി മിർസ റഹ്മത്ത് ബെയ്ഗ് സംഭവത്തിൽ കടുത്ത നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിലെത്തിയ അവർ പരിക്കേറ്റ ഡ്രൈവറെ സന്ദർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.