നടുക്കം മാറാതെ പ്രതികളുടെ കുടുംബങ്ങൾ
text_fieldsഹൈദരാബാദ്: പൊലീസ് വെടിവെച്ചുകൊന്ന ഹൈദരാബാദ് ബലാത്സംഗ കൊലക്കേസ് പ്രതികളുടെ കുടുംബങ്ങൾ സംഭവം വിശ്വസിക്കാനാവാത്ത നടുക്കത്തിൽ. തനിക്കിനി ആരുമില്ലെന്നും ഏക മകൻ പോയെന്നുമായിരുന്നു മുഖ്യപ്രതി മുഹമ്മദ് ആരിഫിെൻറ മാതാവിെൻറ പ്രതികരണം. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും കടുത്ത ശിക്ഷതന്നെ അവന് കിട്ടണമെന്നായിരുന്നു ആരിഫിെൻറ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നത്.
ഭർത്താവിെൻറ മരണത്തോടെ തനിക്കിനി ആരുമില്ലെന്നും തന്നെകൂടി വെടിവെച്ചു കൊല്ലൂ എന്നുമായിരുന്നു പ്രതികളിെലാരാളായ ചെന്ന കേശവലുവിെൻറ ഭാര്യ രേണുക പറഞ്ഞത്. ഈയിടെയായിരുന്നു ഇവരുടെ വിവാഹം. മകൻ കുറ്റം ചെയ്തിരിക്കാമെന്നും പക്ഷേ, ഇത്തരമൊരു അവസാനം അർഹിക്കുന്നില്ലെന്നും പ്രതി ശിവയുടെ പിതാവ് ജോലു രാമപ്പ വിലപിച്ചു.
നാലു പ്രതികളും ഏറ്റവും ദരിദ്ര പശ്ചാത്തലത്തിൽ വളർന്നുവന്നവരും വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുമാെണന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം, നന്നായി ജോലി ചെയ്ത് ആ പണംകൊണ്ട് സുഖിച്ച് ജീവിക്കുന്ന ശീലക്കാരാണെന്നും മദ്യത്തിനും മറ്റും വേണ്ടി ധാരാളം ചെലവഴിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. തെലങ്കാനയിലെ നാരായൺപേട്ട് സ്വദേശിയായ മുഖ്യപ്രതി ആരിഫ് ട്രക്ക് ഡ്രൈവറാകുന്നതിനുമുമ്പ് പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു.
ഇതേ ജില്ലയിലെതന്നെ ഗുഡിഖണ്ഡ്ല ഗ്രാമവാസികളാണ് പ്രതികളായ ജോലു ശിവയും ജോലു നവീനും. ഇവർ ക്ലീനർമാരായാണ് ജോലി നോക്കുന്നത്. ഇതേ ഗ്രാമത്തിൽ നിന്നുതന്നെയുള്ള ചെന്ന കേശവലുവും ഡ്രൈവറാണ്. നാലുപേരും ചെറുപ്രായത്തിൽതന്നെ മദ്യത്തിന് അടിപ്പെട്ടവരാണെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.