Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈദരാബാദ്​...

ഹൈദരാബാദ്​ ഏറ്റുമുട്ടൽ: ജുഡീഷ്യല്‍ അന്വേഷണത്തിന്​ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു

text_fields
bookmark_border
ഹൈദരാബാദ്​ ഏറ്റുമുട്ടൽ: ജുഡീഷ്യല്‍ അന്വേഷണത്തിന്​ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു
cancel

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്​ടറെ ബാലത്സംഗം ചെയ്​തുകൊന്ന പ്രതികളെ വെടിവെച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന്​ ഉത്തരവിട്ട്​ സുപ്രീംകോടതി. സുപ്രീംകോടതി മുൻ ജഡ്​ജിയായ ജസ്​റ്റിസ്​ വി.എസ്​ സിർപുർകറി​​​െൻറ നേതൃത്വത്തിലുള്ള സമിതിയെയാണ്​ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്​. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്​റ്റിസ്​ രേഖ ബല്‍ദോത്ത, മുന്‍ സി.ബി.ഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്​ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ്​ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ നിർദേശിച്ചു. ഏറ്റുമുട്ടൽ കേസ്​ തെലങ്കാന ഹൈകോടതിയിലും മനുഷ്യാവകാശ കമീഷനിലും നിലനിൽക്കുന്നു​ണ്ടെന്ന്​ തെലങ്കാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്​തഗി ചൂണ്ടിക്കാട്ടിയിരുന്നു.

ഡൽഹി ആസ്ഥാനമായാണ്​ മൂന്നംഗ സമിതി അന്വേഷണം നടത്തുക. ഏറ്റുമുട്ടൽ കൊലയിൽ സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ചീഫ്​ ജസ്​റ്റിസ്​ ബോബ്​ഡെ ആവശ്യപ്പെട്ടു.​ തെലങ്കാന സർക്കാർ സ്വതന്ത്ര അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന്​ മുകുൾ റോഹ്​തഗി കോടതിയെ അറിയിച്ചു.

വെറ്ററിനറി ഡോക്​ടറെ ബലാത്സംഗം ചെയ്​ത്​ തീകൊളുത്തി കൊന്ന സംഭവത്തിൽ അറസ്​റ്റിലായ നാലുപ്രതികളെ ഡിംസബർ ആറിന്​ പുലർച്ചെയാണ്​ പൊലീസ്​ വെടിവെച്ച്​ കൊന്നത്​. തെളിവെടുപ്പിനിടെ പ്രതികൾ തോക്ക്​ തട്ടിയെടുത്ത്​ ആക്രമിക്കാനൊരുങ്ങിയപ്പോൾ സ്വയരക്ഷാർഥം വെടിവെച്ചുവെന്നായിരുന്നു പൊലീസ്​ ഭാഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commissionhyderabad encounterindia newsJudicial inquirysupreme court
News Summary - Hyderabad encounter: Supreme Court sets up 3-member inquiry commission -
Next Story