ഹൈദരാബാദ് ഏറ്റുമുട്ടൽ: പൊലീസിന് മധുരവും ജയ് വിളിയും VIDEO
text_fieldsഹൈദരാബാദ്: വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നവരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിയെ അഭിനന്ദിച്ച് ജനങ്ങൾ. വാർത്ത അറിഞ്ഞ് തടിച്ച് കൂടിയ ജനങ്ങൾ പൊലീസിന് അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുക്കളും പ്രദേശവാസികളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തെത്തി മധുരം വിതരണം ചെയ്തു. റോസാ പൂക്കൾ വിതറിയാണ് ജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ വരവേറ്റത്. ആഹ്ലാദപ്രകടനവുമായി എത്തിയ ആൾക്കൂട്ടം പൊലീസുകാരെ തോളിലേറ്റി ജയ് വിളിച്ചു.
#WATCH Hyderabad: Neigbours of the woman veterinarian, celebrate and offer sweets to Police personnel after the four accused were killed in an encounter earlier today pic.twitter.com/MPuEtAJ1Jn
— ANI (@ANI) December 6, 2019
പൊലീസ് മേധാവിക്കും എസ്.സി.പിക്കും ജയ് വിളിച്ചുകൊണ്ടാണ് ആഹ്ലാദ പ്രകടന റാലി നടത്തിയത്. വനിതാ സംഘടനകളും പ്രകടനവുമായി തെരുവിലിറങ്ങി. ജാതി-മത രാഷ്ട്രീയ വേർതിരിവില്ലാതെ കുറ്റവാളികൾക്കെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിവിധ സംഘടനകൾ അറിയിച്ചു. പൊലീസിനും സർക്കാറിനും നന്ദിയറിക്കുന്നതായി ഡോക്ടറുടെ കുടുംബം പ്രതികരിച്ചു.
#WATCH Hyderabad: 'DCP Zindabad, ACP Zindabad' slogans raised near the spot where where accused in the rape and murder of the woman veterinarian were killed in an encounter by Police earlier today. #Telangana pic.twitter.com/2alNad6iOt
— ANI (@ANI) December 6, 2019
വെറ്ററനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവത്തിൽ ജനരോഷം പടരുന്നതിനിടെയാണ് പ്രതികൾ നാലുപേരെയും പൊലീസ് ഇന്ന് വെടിവെച്ച് കൊന്നത്. ഡോക്ടെറ തീവെച്ചു കൊന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച പ്രതികളെ പുലർച്ചെ 3.30 ഓടെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.
ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് വെടിവെപ്പിൽ കൊല്ലെപ്പട്ടത്. തെളിവെടുപ്പിന് എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്നും പ്രതികൾ ആക്രമിച്ചപ്പോൾ സ്വയംരക്ഷക്കായി വെടിയുതിർത്തുവെന്നുമാണ് പൊലീസ് ഭാഷ്യം.
വ്യാഴാഴ്ച രാത്രിയാണ് നാലംഗ സംഘം 25കാരിയായ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്.
#WATCH Hyderabad: People celebrate and cheer for police at the encounter site where the four accused were killed in an encounter earlier today. #Telangana pic.twitter.com/WZjPi0Y3nw
— ANI (@ANI) December 6, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.