ഹൈദരാബാദ് ഏറ്റുമുട്ടൽ: ഉത്തർപ്രദേശ്,ഡൽഹി സർക്കാർ പ്രചോദനമുൾക്കൊള്ളണമെന്ന് മായാവതി
text_fieldsന്യൂഡൽഹി: ൈഹദരാബാദിൽ വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് ബി.എസ്.പി അധ്യക്ഷ മായാവതി. ഹൈദരാബാദ് പൊലീസിെൻറ നടപടിയിൽ നിന്നും ഉത്തർപ്രദേശ്, ഡൽഹി പൊലീസ് പ്രചോദനം ഉൾക്കൊള്ളണമെന്നും മായാവതി പറഞ്ഞു.
ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി പെരുകുകയാണ്. എന്നാൽ സംസ്ഥാന സർക്കാർ ഉറങ്ങുകയാണ്. കുറ്റവാളികളെ അതിഥികളെ പോലെ പരിഗണിക്കുന്ന കാട്ടുനീതിയാണ് ഉത്തർപ്രദേശിലെ സർക്കാറിേൻറതെന്നും മായാവതി കുറ്റപ്പെടുത്തി. ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച സംഭവവും അവർ ചൂണ്ടിക്കാട്ടി.
തെലങ്കാന പൊലീസ് നീതി നടപ്പാക്കിയെന്ന് ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ആശാദേവി പ്രതികരിച്ചു. ഏഴുവർഷമായി തങ്ങൾ നീതിക്കായി കോടതിയിൽ കയറിയിറങ്ങുകയാണെന്നും പൊലീസ് നടപടിയിൽ സന്തോഷമുെണന്നും അവർ പറഞ്ഞു.
മകളുടെ ആത്മാവിന് ശാന്തി ലഭിച്ചുവെന്നായിരുന്നു കൊല്ലപ്പെട്ട വെറ്ററിനറി ഡോക്ടറുടെ പിതാവിെൻറ പ്രതികരണം.
ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലങ്കാന പൊലീസ് ഇന്ന് പുലർച്ചെ വെടിവെച്ച് കൊന്നത്. തെളിവെടുപ്പിന് എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പ്രതികൾ ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലീസ് അറിയിച്ചു.
നവംബർ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.