പബ്ബിൽ പാർട്ടിക്കെത്തിയ പെൺകുട്ടിയെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ട ബലാത്സംഗം ചെയ്തു
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ പബ്ബിൽ പാർർട്ടിക്ക് പോയ കൗമാരക്കാരിയായ പെൺകുട്ടിയെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പ്രതികളിൽ എം.എൽ.എയുടെ മകൻ അടക്കം സ്വാധീനമുള്ള കുടുംബങ്ങളിലെ കുട്ടികളാണെന്ന് പൊലീസ് അറിയിച്ചു. ആഡംബര കാറിനുള്ളിൽവെച്ചാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. പ്രതികൾ 11, 12 ക്ലാസ് വിദ്യാർത്ഥികളാണെന്നും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം, 17കാരിയായ പെൺകുട്ടി സുഹൃത്തിനൊപ്പം പബ്ബിലേക്ക് പോയിരുന്നു. സുഹൃത്ത് നേരത്തെ മടങ്ങി. വീട്ടിലേക്ക് എത്തിക്കാമെന്ന് ആൺകുട്ടികൾ വാഗ്ദാനം നൽകിയതിനെ തുടർന്ന് പെൺകുട്ടി ഇവർക്കൊപ്പം യാത്രക്ക് ഒരുങ്ങുകയായിരുന്നു.
അഞ്ച് ആൺകുട്ടികൾ നഗരത്തിലെ ആഡംബര പ്രദേശമായ ജൂബിലി ഹിൽസിൽ കാർ പാർക്ക് ചെയ്യുകയും പെൺകുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്യുകയും മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയും ചെയ്തു എന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എങ്ങനെയാണ് ക്ലബ്ബ് പ്രവേശനം നൽകിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.