കൗമാരക്കാരൻ നായക്കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കി, മറ്റൊന്നിനെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ കട്ടേദൻ മേഖലയിൽ നായയോട് കാണിച്ച അതിക്രൂരതയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. 19 കാരനായ കൗമാരക്കാരൻ നായക്കുട്ടിയെ മരത്തിൽ കെട്ടിത്തൂക്കിക്കൊല്ലുന്നതിന്റെയും മറ്റൊരു നായയെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
നായക്കുട്ടിയുടെ കഴുത്തിൽ കയർ ചുറ്റുന്നതും തുടർന്ന് അതിനെ മരത്തിൽ കെട്ടിത്തൂക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വിഡിയോയിൽ കൗമാരക്കാരൻ നായക്കുട്ടിയുടെ മുഖം കാണിക്കുന്നു. അതിനെ നാലാം നിലയുടെ ഏറ്റവും അറ്റത്തേക്ക് കൊണ്ടുപോയി താഴേക്ക് എറിയുന്നു. പിന്നീട് വിഡിയോയിൽ നിലത്ത് വീണ് ചത്തുകിടക്കുന്ന നായയെയാണ് കാണിക്കുന്നത്.
ഈ വിഡിയോകൾ സ്േട്ര ഫൗണ്ടേഷൻ ഫോർ ആനിമൽസും സിറ്റിസൺ ഫോൺ ആനിമൽ ഫൗണ്ടേഷനും മൈലർദേവ് പൊലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടി മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ സ്വാധീനത്തിലാകാം ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്തതെന്നാണ് സംഘടനയുടെ അധികൃതർ സംശയിക്കുന്നത്.
19 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടി മാനസിക രോഗിയാണെന്ന് മൈലർദേവ്പള്ളി സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. കുട്ടിക്ക് കൗൺസിലിങ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും മയക്കുമരുന്ന് ആരോപണത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.